ചെന്നൈ: ദീപാവലി പടക്കം വിവാദമായി പൊട്ടുേമ്പാഴും മറ്റ് ജന്തു ജീവജാലങ്ങൾക്കായി പടക്കം ഉപേക്ഷിച്ച് തമിഴ് ഗ്രാമങ്ങൾ. ‘പുഴുക്കളും പൂക്കളും തൻ കുടുംബക്കാരെന്ന’ നാട്ടുവിശ്വാസത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഗ്രാമക്കാർ പക്ഷികളും വവ്വാലുകളും ദൈവതുല്യരാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. തിരുനെൽവേലി ജില്ലയിലെ കൂത്തംകുളത്ത് പക്ഷി സങ്കേതത്തിനടുത്തുള്ള ഗ്രാമങ്ങൾ വർഷങ്ങളായി ദീപാവലിക്ക് പടക്കം പൊട്ടിക്കാറില്ല. ഗ്രാമവാസികൾ വീടുകളിലെ ആഘോഷങ്ങൾക്ക് ഉച്ചഭാഷിണിയും ഉപയോഗിക്കാറില്ല.
െഫ്ലമിൻഗോ, പെലിക്കൻ, സ്പൂൺബിൽ, പെയ്ൻറഡ് സ്റ്റോർക്, എഗ്രെറ്റ്, ടേൺ, ഇബിസ് തുടങ്ങി വിവിധയിനം പക്ഷികൾ ഇവിടത്തെ തടാകത്തിലെ നിത്യ സന്ദർശകരാണ്. ദേശാടനപ്പക്ഷികളും വിരുന്നുകാരായെത്തുന്നു. സേലത്തെ വവ്വാൽ തോപ്പ്, നാഗപട്ടണത്തിനടുത്ത ക്ഷേത്ര നഗരമായ സിർഗാഴി, കാഞ്ചീപുരത്തെ വിശാർ എന്നീ ഗ്രാമങ്ങളും പടക്കം ഉപേക്ഷിച്ചിട്ട് വർഷങ്ങളായി. വവ്വാലുകളുടെ സംരക്ഷണത്തിനായാണ് ഗ്രാമവാസികൾ പടക്കങ്ങൾ വേണ്ടെന്നുവെച്ചത്.
100 വർഷങ്ങൾക്കു മുമ്പുതന്നെ വവ്വാലുകൾക്ക് വേണ്ടി പടക്കം ഉപേക്ഷിച്ചെന്നു പെരമ്പൂർ ഗ്രാമവാസികൾ പറയുന്നു. വെല്ലോടിലെ വടമുഖമടക്കമുള്ള ആറ് ഗ്രാമനിവാസികൾ 18 വർഷമായി പടക്കമില്ലാതെയാണ് ദീപാവലി ആഘോഷിക്കുന്നത്. ഈറോഡ് പക്ഷിസങ്കേതത്തിനടുത്തുള്ള തടാകം വരണ്ടുകിടക്കുകയാണെങ്കിലും തീരുമാനത്തിന് മാറ്റംവരുത്താൻ ഇവർ തയാറല്ല.
ആസ്ട്രേലിയയിൽനിന്നും ന്യൂസിലൻഡിൽനിന്നുമുള്ള വെളുത്ത പെലിക്കനുകൾ സെപ്റ്റംബർ, ഓക്ടോബർ മാസങ്ങളിലാണ് തടാകം സന്ദർശിക്കാനെത്തുന്നത്. ദേശാടനത്തിനെത്തുന്ന പെലിക്കനുകളുടെയും പ്രാദേശിക പക്ഷികളുടെയും സ്വൈര്യം സംരക്ഷിക്കാനാണ് നാട്ടുകാർ ഇങ്ങനെയൊരു തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.