മുത്തൂറ്റ്​ ഫിനാൻസി​ൽനിന്ന്​ 7.41​ കോടിയുടെ സ്വർണം കവർന്ന പ്രതികൾ പിടിയിൽ

ചെന്നൈ: തമിഴ്​നാട്ടിലെ കൃഷ്​ണഗിരി ജില്ലയിൽ മുത്തൂറ്റ്​ ഫിനാൻസി​െൻറ ഹൊസൂർ ശാഖയിൽനിന്ന്​ 7.41 കോടി രൂപയുടെ സ്വർണം കവർന്ന ആറുപേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഹൈദരാബാദിൽനിന്നാണ്​ ഇവർ പിടിയിലായത്​. നഷ്​ടപ്പെട്ട സ്വർണവും കണ്ടെടുത്തു.

ഹൊസൂർ ബസ്​സ്​റ്റാൻഡിന്​ സമീപമുള്ള സ്​ഥാപനത്തിൽ വെള്ളിയാഴ്​ച രാവിലെ പത്തിനാണ്​ ഇവർ തോക്കുചൂണ്ടി കവർച്ച നടത്തിയത്​. ആറംഗ സായുധ മുഖംമൂടി സംഘം ശാഖ മാനേജർ ഉൾപ്പെടെ നാല്​​ ജീവനക്കാരെ തോക്കും കത്തികളും ​കാണിച്ച്​ ഭീഷണിപ്പെടുത്തി ​ആക്രമിക്കുകയായിരുന്നു. ജീവനക്കാരെ മർദിച്ച് ​കൈകാലുകൾ കെട്ടിയിട്ട്​ വായിൽ പ്ലാസ്​റ്റർ ഒട്ടിച്ചു. പിന്നീട്​, താക്കോലുകൾ കൈക്കലാക്കി ലോക്കറുകൾ കൊള്ളയടിച്ച്​ സംഘം രക്ഷപ്പെടുകയായിരുന്നു.

മാനേജർ ശ്രീനിവാസ രാഘവ, ജീവനക്കാരായ മാരുതി, പ്രശാന്ത്​, രാജേന്ദ്രൻ എന്നിവരാണ്​ ആക്രമണത്തിനിരയായത്​. 25,091 ഗ്രാം സ്വർണവും 96,000 രൂപയുമാണ്​ നഷ്​ടപ്പെട്ടിരുന്നത്​. സ്വർണാഭരണങ്ങൾ മൂന്ന്​ ബാഗുകളിൽ നിറച്ച്​ പ്രതികൾ ബൈക്കുകളിലാണ്​ രക്ഷപ്പെട്ടത്​. പ്രതികളെ പിടികൂടാൻ അഞ്ച്​ പ്രത്യേക പൊലീസ്​ ടീമുകളെയാണ്​ നിയോഗിച്ചിരുന്നത്​.

Tags:    
News Summary - Defendants arrested for stealing gold worth Rs 7.41 crore from Muthoot Finance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.