ന്യൂഡൽഹി: നിയമസഭകൾ പാസാക്കിയ ബില്ലുകൾക്ക് ഗവർണർമാർ അനുമതിനൽകാൻ വൈകുന്നതിനെതിരെ കേരള, തമിഴ്നാട് സർക്കാറുകൾ സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇരുസംസ്ഥാനങ്ങളുടെയും ഹരജികൾ പരിഗണിക്കുന്നത്.
കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാനും തമിഴ്നാട്ടിൽ ആർ.എൻ. രവിയും ഗവർണർ പദവിയിലിരുന്ന് സർക്കാറുകളുമായി ഏറ്റുമുട്ടുന്നതിനിടെയാണ് പോരാട്ടം സുപ്രീംകോടതിയിലേക്ക് നീണ്ടത്. നിയമസഭ പാസാക്കിയ എട്ട് ബില്ലുകളാണ് ഗവർണറുടെ നിഷ്ക്രിയത്വം കാരണം വൈകുന്നത്.
തമിഴ്നാടിന്റെ ഹരജി ഈമാസം പത്തിന് കോടതി പരിഗണിച്ചശേഷം ഇന്നേക്ക് മാറ്റിയതായിരുന്നു. ഗവർണർ ആർ.എൻ. രവി തിരിച്ചയച്ചതിന് പിന്നാലെ തമിഴ്നാട് നിയമസഭ പ്രത്യേക സമ്മേളനം ശനിയാഴ്ച ചേർന്ന് പത്ത് ബില്ലുകൾ വീണ്ടും പാസാക്കി ഗവർണറുടെ അനുമതിക്കായി അയച്ചിട്ടുണ്ട്. ബില്ലുകൾ വൈകിപ്പിക്കുന്നതിൽ കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹരജിയിൽ കേന്ദ്രത്തിന് കോടതി നോട്ടീസയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.