ന്യൂഡൽഹി: സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി എയിംസിൽ നഴ്സുമാരുടെ സമരം. നിരവധി ജീവനക്കാർക്ക് കോവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് നഴ്സസ് യൂനിയൻ സമരം പ്രഖ്യാപിച്ചത്. ആശുപത്രി ഡയറക്ടറുെട ഒാഫിസിനു മുന്നിൽ കുത്തിയിരുന്ന സമരക്കാർ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. പി.പി.ഇ കിറ്റ് ധരിച്ച് ആറു മണിക്കൂറാണ് ഡ്യൂട്ടി ചെയ്യേണ്ടത്. തുടർച്ചയായ ജോലിക്കൊടുവിൽ തളരുന്ന സാഹചര്യമാണ്. ശുചിമുറി സൗകര്യം ഉപയോഗിക്കാനോ വെള്ളം കുടിക്കാനോ ക്രമീകരണമില്ല.
കോവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്യുന്നവരെ മാത്രം തുടർച്ചയായി നിയോഗിക്കുകയാണ്. രാജ്യത്തെ വിവിധ എയിംസുകളിലായി 200ലധികം ജീവനക്കാർക്കാണ് കോവിഡ് ബാധിച്ചത്. ഡൽഹി എയിംസിലെ മലയാളി നഴ്സിന് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച ശുചീകരണ വിഭാഗം മേധാവി വൈറസ് ബാധിച്ച് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.