ഡൽഹി വായു ഗുണനിലവാരം സീസണിലെ ഏറ്റവും മോശം നിലവാരത്തിലേക്ക്

ന്യൂഡൽഹി: ന്യൂഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഈ സീസണിൽ ആദ്യമായി വായു നിലവാരം ഏറ്റവും മോശം നിലവാരത്തിലേക്ക് എത്തിയതായി റിപ്പോർട്ട്. ബുധനാഴ്ചയാണ് എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ) 429 ആയി ഉയർന്നതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് തലസ്ഥാനത്ത് മലിനീകരണ തോത് കുത്തനെ ഉയർന്നത്. ചൊവ്വാഴ്ചഎ.ക്യു.ഐ 334 ആയിരുന്നു.

സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സി.പി.സി.ബി) കണക്കനുസരിച്ച് ഡൽഹിയിലെ 36 നിരീക്ഷണ സ്റ്റേഷനുകളിൽ 30 എണ്ണവും ‘സീരിയസ്’ വിഭാഗത്തിലാണ് വായുവിന്റെ ഗുണനിലവാരം റിപ്പോർട്ട് ചെയ്തത്.

ചൊവ്വാഴ്ച വൈകുന്നേരം വരെ തുടർച്ചയായി 14 ദിവസം നഗരത്തിലെ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ എന്ന വിഭാഗത്തിലായിരുന്നു. സമീപ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നതായും റിപ്പോർട്ടുണ്ട്.

വായുവിന്റെ ഗുണനിലവാരം എ.ക്യു.ഐ പൂജ്യത്തിനും 50നും ഇടയിൽ ‘നല്ലത്’, 51-100 വരെ ‘തൃപ്‌തികരം’, 101- 200 ‘മിതമായത്’, 201- 300-‘മോശം’, 301- 400 ‘വളരെ മോശം’, 401- 450-‘ഗുരുതരം’ എന്നിങ്ങനെയാണ് കണക്കാക്കപ്പെടുന്നത്. 

Tags:    
News Summary - Delhi air quality to worst of season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.