തീസ്​ ഹസാരി കോടതി കെട്ടിട സമുച്ചയത്തിൽ ബാർ അസോ. ജീവനക്കാരൻ മരിച്ച നിലയിൽ

ന്യൂഡൽഹി: തീസ്​ ഹസാരി ​േകാടതിയിലെ അഭിഭാഷക ചേംബറിൽ ഡൽഹി ബാർ അസോസിയേഷനിലെ ജൂനിയർ ജീവനക്കാരൻ മരിച്ച നിലയിൽ. വ്യാഴാഴ്ച രാവിലെയാണ്​ മൃതദേഹം കണ്ടെത്തിയത്​.

കോടതി സമുച്ചയത്തിനുള്ളിൽ 192 ചേംബറിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന്​ ഉദ്യോഗസ്​ഥർ സ്​ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്​തു.

ബാർ അസോസിയേഷനിൽ ജോലി ചെയ്യുന്ന 30 വയസായ മനോജി​േന്‍റതാണ്​ മൃതദേഹം. കോടതി സമുച്ചയത്തിലാണ്​ മനോജ്​ രാത്രി താമസിച്ചിരുന്നതെന്ന്​ പൊലീസ്​ പറഞ്ഞു.

ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടെന്ന്​ ഡൽഹി ബാർ കൗൺസൽ കോ ചെയർമാൻ അഡ്വ. വിഷ്​ണു ശർമ പറഞ്ഞു. ​ബാർ അസോസിയേഷനിൽ 30 മുതൽ 40 വരെ തൊഴിലാളികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മനോജിന്‍റെ മരണത്തിൽ പൊലീസ്​ ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്ടുമാസം മുമ്പ്​ രോഹിണി കോടതി സമുച്ചയത്തിൽവെച്ച്​ ഗാങ്​സ്റ്റർ ജിതേന്ദ്രർ ജോഗി കൊല്ലപ്പെട്ടതിനെ തുടർന്ന്​ അതീവ സുരക്ഷയിലാണ്​ കോടതികൾ.

Tags:    
News Summary - Delhi Bar Association employee found dead at Tis Hazari court complex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.