ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ബസിർഹതിലെതെന്ന പേരിൽ ഗുജറാത്ത് കലാപത്തിന്‍റെ ഫോട്ടോ പ്രചരിപ്പിച്ച ബി.ജെ.പി ദേശീയ വക്താവിനെതിരെ ട്വിറ്ററിൽ ശകാര പെരുമഴ. ഭോജ്പുരി സിനിമയിലെ രംഗം ബംഗാള്‍ കലാപത്തിലേതെന്ന് പ്രചരിപ്പിച്ച് ഹരിയാന ബി.ജെ.പി നേതാവ് വിവാദത്തിലകപ്പെട്ടതിന് പിന്നാലെയാണ് നൂപുര്‍ ശർമക്കെതിരെയും സമാനമായി ആരോപണം ഉയർന്നത്.
ബംഗാളിലെ കലാപത്തിനെതിരെ ജന്തര്‍ മന്ദറില്‍ അഞ്ച് മണിക്ക് നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കാളികളാകണമെന്ന്ആഹ്വാനം ചെയ്യുന്ന ട്വീറ്റിലാണ് ഗുജറാത്ത് കലാപത്തിന്‍റെ ചിത്രം നൂപുര്‍ ശര്‍മ്മ ഉപയോഗിച്ചത്. ചിത്രത്തിനെതിരെ ശകാരവും പരിഹാസവും നിറയുകയാണ് സോഷ്യൽ മീഡിയയിൽ.
ചില ട്വിറ്റർ ഉപയോക്താക്കൾ നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ഡൽഹി പൊലിസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ബി.ജെ.പിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. സിനിമയിൽ നിന്നുള്ള രംഗങ്ങൾ, മറ്റ് കലാപങ്ങളിലെ ചിത്രങ്ങൾ ഇതെല്ലാം ഉപയോഗിച്ച് വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പി എന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഇത്തരക്കാർക്കെതിരെ ട്വിറ്റർ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്നും ചിലർ രോഷത്തോടെ ചോദിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.