ഏകാധിപത്യത്തിനെതിരെ ജനം വോട്ടുചെയ്തു -കെജ്രിവാൾ

ന്യൂ​ഡ​ൽ​ഹി: ഏ​കാ​ധി​പ​ത്യ​ത്തി​നും വി​ല​ക്ക​യ​റ്റ​ത്തി​നും തൊ​ഴി​ലി​ല്ലാ​യ്മ​ക്കു​മെ​തി​രെ​യാ​ണ് ജ​നം വോ​ട്ടു​ചെ​യ്ത​തെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ. ഡ​ൽ​ഹി​യി​ലെ ചാ​ന്ദ്നി ചൗ​ക് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ സി​വി​ൽ ​ലൈ​ൻ​സ് ബൂ​ത്തി​ൽ ഭാ​ര്യ സു​നി​ത കെ​ജ്രി​വാ​ളി​നൊ​പ്പം വോ​ട്ടു ചെ​യ്ത് പു​റ​ത്തി​റ​ങ്ങ​വേ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

ര​ണ്ട് കു​ട്ടി​ക​ൾ, പി​താ​വ് ഗോ​വി​ന്ദ് റാം ​കെ​ജ്രി​വാ​ൾ എ​ന്നി​വ​രും അ​നു​ഗ​മി​ച്ചു. കോ​ൺ​ഗ്ര​സി​ലെ ജെ.​പി. അ​ഗ​ർ​വാ​ളും ബി.​ജെ.​പി​യു​ടെ പ്ര​വീ​ൺ ഖ​ണ്ഡേ​ൽ​വാ​ലും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം. ഡ​ൽ​ഹി മ​ദ്യ​ന​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കെ​ജ്രി​വാ​ൾ ജൂ​ൺ ഒ​ന്നു മു​ത​ൽ ഇ​ട​ക്കാ​ല ജാ​മ്യ​ത്തി​ലാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെ മാ​താ​വ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് വോ​ട്ടു​ചെ​യ്യാ​ൻ എ​ത്തി​യി​ല്ല.

Tags:    
News Summary - Delhi CM Kejriwal casts ballot, says people voting against dictatorship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.