ഇസ്രായേലിനെതിരെ നടത്തിയ പ്രതിഷേധ റാലിക്കിടെ ഫലസ്തീന്‍റെ പതാക കീറി പൊലീസുദ്യോഗസ്ഥൻ

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ ഇസ്രായേലിനെതിരെ നടത്തിയ പ്രതിഷേധ റാലിക്കിടെ ഫലസ്തീന്‍റെ പതാക കീറി പൊലീസുദ്യോഗസ്ഥൻ. യുവതിയുടെ കയ്യിൽ പിടിച്ചിരുന്ന പതാക പിടിച്ചുവാങ്ങിയ ശേഷം പൊലീസുദ്യോഗസ്ഥൻ കീറിക്കളയുകയായിരുന്നു. വിദ്യാർഥികളും സിവിൽ സൊസൈറ്റി അംഗങ്ങളുമാണ് ജന്തർ മന്തറിൽ ഗസയിലെ ഇസ്രായേൽ അക്രമണത്തെ അപലപിച്ച് രംഗത്തെത്തിയത്.

പ്രതിഷേധത്തിനെത്തിയവരിൽ 60 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഇവരെ കസ്റ്റിഡിയിലേക്ക് മാറ്റുന്നതിനിടെയാണ് യുവതിയുടെ കൈവശമുണ്ടായിരുന്ന ഫലസ്തീൻ പതാക പൊലീസ് കീറിയത്. വനിത പൊലീസുദ്യോഗസ്ഥർ വനിത പ്രതിഷേധക്കാരെ മാറ്റുന്നതിനിടെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ രോഷാകുലനായി യുവതിയുടെ അടുത്തെത്തുകയും പതാക കീറുകയും ചെയ്യുന്നതിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

അതേസമയം പ്രതിഷേധത്തിന് അനുമതിയില്ലാത്തതിനാലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസിന്‍റെ വിശദീകരണം.

നീണ്ട ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം ഗസ്സയിലെ ഇന്‍റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചതായാണ് റിപ്പോർട്ട്. റിയൽ ടൈം ഡാറ്റ പ്രകാരം ഗസ്സയിലെ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചതായി നെറ്റ്ബ്ലോക്ക്സ് ട്വിറ്ററിലൂടെ അറിയിച്ചു. ഗസ്സയിൽ ക്രമേണ ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് പ്രദേശത്തുള്ള മാധ്യമപ്രവർത്തകർ അറിയിച്ചു. ജേണലിസ്റ്റുകൾക്കും സമൂഹമാധ്യമ ഉപയോക്താക്കൾക്കും വൈ-ഫൈ ഉപയോഗിച്ച് ഇന്റർനെറ്റ് കണക്ട് ചെയ്യാൻ സാധിച്ചു. ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതോടെ ഗസ്സാനിവസികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇപ്പോൾ ആശയവിനിമയം നടത്താൻ സാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 27 മുതലാണ് ഗസ്സയുമായുള്ള ബന്ധം നഷ്ടമായത്. ലാൻഡ്ലൈൻ, മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളൊന്നും ലഭ്യമാകുന്നില്ലെന്നും യു.എൻ അറിയിച്ചിരുന്നു.

Tags:    
News Summary - Delhi Cop Tears Palestine Flag After Snatching It From Woman Protesting At Jantar Mantar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.