പ്രധാനമന്ത്രിക്കെതിരെ വധഭീഷണി: യുവാവിനെ കോടതി വെറുതെവിട്ടു

ന്യുഡൽഹി: പ്രധാനമന്ത്രി ​നരേന്ദ്ര മോദി​ക്കെതിരെ ഫോണിൽ വധഭീഷണി മുഴക്കിയെന്ന കേസിൽ തെളിവില്ലെന്ന് കണ്ട് കോടതി യുവാവിനെ വെറുതെവിട്ടു. മുഹമ്മദ് മുഖ്താർ അലിയെയാണ് കുറ്റമുക്തനാക്കിയത്.

2019 ജനുവരിയിൽ പൊലീസ് ഹെൽപ് ലൈൻ നമ്പറായ 100ൽ വിളിച്ച് ഇയാൾ പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയെന്നായിരുന്നു കേസ്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ശുഭം ദേവാദിയ വിധിയിൽ പറഞ്ഞു. 

Tags:    
News Summary - Delhi court acquits man accused of threatening to kill PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.