കെജ്​രിവാളിനെത​ിരെ കൃത്രിമ വിഡിയോ പ്രചരിപ്പിച്ചതിന്​ ബി.ജെ.പി നേതാവിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ വിവാദമായ മൂന്ന്​ കാർഷിക നിയമങ്ങളെ ഡൽഹി മുഖ്യമ​ന്ത്രി അരവിന്ദ്​ കെജ്​രിവാൾ പിന്തുണക്കുന്നുവെന്ന കൃത്രിമ വിഡിയോ പ്രചരിപ്പിച്ചതിന്​ ബി.ജെ.പി നേതാവിനെതിരെ കേസെടുക്കാൻ നിർദേശം. ബി.ജെ.പി വക്താവ്​ സംപിത്​ പത്രക്കെതിരെയാണ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യാൻ​ ഡൽഹി ഹൈകോടതി ചൊവ്വാഴ്ച പൊലീസിന്​ നിർദേശം നൽകിയത്​.

സംഭവത്തിൽ കേസ്​ രജിസ്റ്റർ ചെയ്യാൻ പൊലീസ്​ വിസമ്മതിച്ചെന്ന്​ ചൂണ്ടിക്കാട്ടി ആം ആദ്​മി പാർട്ടി എം.എൽ.എ അതിഷി കോടതിയെ സമീപിക്കുകയായിരുന്നു.

ജനുവരി 30നാണ്​ സംപിത്​ പത്ര വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്​. പിന്നീട്​ അത്​ ഡിലീറ്റ്​ ചെയ്​തു. ഫാക്​ട്​ ചെക്കിങ്​ വെബ്​സൈറ്റായ ആൾട്ട്​ ന്യൂസിന്‍റെ സഹ സ്​ഥാപകൻ മുഹമ്മദ്​ സുബൈർ പ്രസ്​തുത വിഡിയോയുടെ ആർകൈവ്​ പതിപ്പ്​ കഴിഞ്ഞദിവസം​ പോസ്റ്റ് ചെയ്​തിരുന്നു. കെജ്​രിവാളിന്‍റെ യഥാർഥ വിഡിയോയിൽ കൃത്രിമം നടത്തിയാണ്​ ബി.ജെ.പി നേതാവ്​ പോസ്റ്റ്​്​ ചെയ്​തതെന്നും അദ്ദേഹം പറഞ്ഞു.

കെജ്​രിവാളിനെതിരെ ആളുകളി​ൽ വിദ്വേഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ സംപിത്​ വിഡിയോ പോസ്റ്റ്​ ചെയ്​തതെന്ന്​ അതിഷി പരാതിയിൽ പറയുന്നു. തന്‍റെ പരാതി ക്രിമിനൽ കുറ്റവുമായി ബന്ധപ്പെട്ടതാണെന്നും എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടത്​ പൊലീസിന്‍റെ കടമയാ​െണന്നും അവർ പറഞ്ഞു. 

Tags:    
News Summary - Delhi court orders FIR against Sambit Patra for posting doctored video of Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.