ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിെൻറ പരാതിയിൽ വാർത്ത അവതാരകൻ അർണബ് ഗോസ്വാമിക്കും അദ്ദേഹത്തിെൻറ റിപ്പബ്ലിക് ടി.വി ചാനലിനും ഡൽഹി ൈഹകോടതി നോട്ടീസ്. തരൂരിെൻറ ഭാര്യ സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് കൊലപാതകമെന്ന മുൻവിധിയോടെ റിപ്പബ്ലിക് ടി.വിയും അർണബും നടത്തുന്ന മാധ്യമ വിചാരണക്കെതിരെ ശശി തരൂർ നൽകിയ പരാതിയിലാണ് ജസ്റ്റിസ് മൻമോഹൻ വെള്ളിയാഴ്ച നോട്ടീസയച്ചത്. കേസിെൻറ വാദം കേൾക്കൽ 16ലേക്ക് മാറ്റി.
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ചാനൽ തരൂരിെന നിരന്തരം വേട്ടയാടുകയും കുറ്റവാളിയാക്കുന്ന തരത്തിൽ വാർത്തകൾ നൽകുകയും ചെയ്തിരുന്നു. മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദാണ് തരൂരിനുവേണ്ടി കോടതിയിൽ ഹാജരാവുന്നത്. ചാനൽ റിപ്പോർട്ടുകളിൽ ബോധപൂർവം ഉപയോഗിക്കുന്ന ‘കൊല്ലപ്പെട്ട സുനന്ദ പുഷ്കർ’ എന്ന പരാമർശം അവസാനിപ്പിക്കാൻ അർണബിന് നിർദേശം നൽകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.
എന്നാൽ, തരൂരിെന കൊലപാതകിയെന്ന് ചാനൽ വിശേഷിപ്പിച്ചിട്ടില്ലെന്നും പൊലീസ് തെളിവുകൾ െവച്ചാണ് റിപ്പോർട്ട് ചെയ്തതെന്നും അർണബിെൻറ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.