ഡൽഹി ആരോഗ്യമന്ത്രി സത്യേ​ന്ദ്ര ജെയിന്​​ കോവിഡ്​

ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്​ കോവിഡ് 19​ സ്ഥിരീകരിച്ചു. പനി കൂടുതലായതിനെ തുടർന്ന്​ നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ്​ രോഗബാധ കണ്ടെത്തിയത്​. ആദ്യ പരിശോധനയിൽ നെഗറ്റീവായിരുന്നു ഫലം. 

എ.എ.പി എം.എൽ.എ ആതിഷിക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ആരോഗ്യമന്ത്രിക്കും രോഗബാധ സ്ഥിരീകരിച്ചത്​​.

തിങ്കളാഴ്​ചയാണ്​ ​സത്യേന്ദ്ര ജെയിനിനെ ഡൽഹി രാജീവ്​ ഗാന്ധി സൂപ്പർ സ്​​െപഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ്​ ആശുപത്രിയിലേക്ക്​ മാറ്റിയത്​. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ പ​ങ്കെടുത്ത പരിപാടിയിൽ സത്യന്ദ്രേ ജെയിനും എത്തിയിരുന്നു. 
 

Tags:    
News Summary - Delhi Health Minister Satyendar Jain Tests Positive For Coronavirus-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.