പാചകവാതക സ്ഫോടനത്തിൽ അയ്യപ്പഭക്തർക്ക് ഗുരുതര പരിക്ക്

ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ പാചകവാതക സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ ഒമ്പത് അയ്യപ്പഭക്തരിൽ രണ്ടുപേരുടെ നില ഗുരുതരം. പരിക്കേറ്റവർ കർണാടക മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാചകവാതക ചോർച്ചയെ തുടർന്നാണ് തീപിടിത്തമുണ്ടായത്.

കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു.

'ഹുബ്ബള്ളിയിലെ സായ്നഗറിൽ പാചകവാതക സ്ഫോടനത്തിൽ പരിക്കേറ്റ അയ്യപ്പഭക്തർക്ക് ചികിത്സ നൽകി വരികയാണ്. ആശുപത്രി സന്ദർശിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘം സ്ഥലത്തുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ആവശ്യമായ നഷ്ടപരിഹാരത്തിന് ശിപാർശ ചെയ്യും- മന്ത്രി പറഞ്ഞു.

അതേസമയം, കലബുറഗിയിലെ ഗോബുർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിനിത (56), അനൂപ് (29), ബസവരാജ് (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - Ayyappa devotees injured in cooking gas explosion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.