ഏക സിവിൽ കോഡ്: ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: രാജ്യത്ത് ലിംഗ നീതിയും സ്ത്രീ സമത്വവും ഉറപ്പാക്കുന്നതിന് ഏക സിവിൽ കോഡിന്‍റെ കരട് തയാറാക്കാൻ ജുഡീഷ്യൽ കമീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹരജി ഡൽഹി ഹൈകോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകൻ അഭിനവ് ബെരി ആണ് ഹരജിക്കാരൻ.

മൂന്ന് മാസത്തിനകം ഏക സിവിൽ കോഡിന്‍റെ കരട് തയാറാക്കാൻ ജുഡീഷ്യൽ കമീഷനെയോ ഉന്നതതല വിദഗ്ധ സമിതിയെയോ നിയമിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ജസ്റ്റിസ് ഡി.എൻ പട്ടേൽ, സി. ഹരി ശങ്കർ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് കോടതി നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ നേരത്തെ നൽകിയ ഹരജിയും ഇതേ കോടതിക്ക് മുമ്പിലുണ്ട്. വ്യക്തി നിയമം റദ്ദ് ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം. ഇതിനെതിരെ മുസ്​ലിം പേഴ്സണൽ ലോ ബോർഡ് നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലാണ്.

ഏക സിവിൽ കോഡ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ആവശ്യം പരിഗണിക്കരുതെന്നുമാണ് പേഴ്സണൽ ലോ ബോർഡിന്‍റെ ആവശ്യം. അതേസമയം, ആർട്ടിക്ക്ൾ 44 പ്രകാരം രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി പൊതു വ്യക്തി നിയമം നടപ്പിലാക്കണമെന്നാണ് ബി.ജെ.പി നേതാവിന്‍റെ ഹരജി. ഈ ഹരജിയിൽ പ്രതികരണം തേടി ഹൈകോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചിരുന്നു.

Tags:    
News Summary - Delhi High Court to Hear Plea on Uniform Civil Code-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.