ഡല്‍ഹി: ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാർഥികളെ കേരളത്തില്‍ മടക്കി എത്തിക്കുന്നതിന് അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആൻറണി എം.പി കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് കത്ത് നല്‍കി. വിദ്യാർഥികള്‍ക്കായി പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
കോളജുകളും സര്‍വകലാശാലകളും അടച്ചത് മൂലം കേരളത്തില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാർഥികളാണ് ഡല്‍ഹിയില്‍ കുടുങ്ങി കിടക്കുന്നത്. ഇവരില്‍ പലരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നു. താമസിക്കുന്നതിനുള്ള സൗകര്യങ്ങളും പരിമിതം. ഈ വിദ്യാർഥികളെല്ലാം കഴിഞ്ഞ കുറേ ദിവസമായി കേരളത്തിലേക്ക് മടങ്ങാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. എന്നാല്‍ ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല.
യാത്ര വൈകുന്നത് മൂലം പരിഭ്രാന്തരായ വിദ്യാർഥികളില്‍ നിന്നും ദിവസവും നിരവധി ഫോണ്‍ വിളികളാണ് തനിക്ക് ലഭിക്കുന്നത്. ഈ വിദ്യാർഥികളുടെ സുരക്ഷിത യാത്രക്കായി പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്നും കത്തില്‍ ആൻറണി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.