വിവാഹേതരബന്ധ​െമന്ന്​ സംശയം; ഭർത്താവ്​ 36 തവണ കുത്തി ഭാര്യയെ കൊന്നു

ന്യൂഡൽഹി: ഡൽഹിയിൽ 43കാരൻ ഭാര്യയെ കുത്തി​െക്കാന്നു. തടയാൻ വന്ന മകനും കുത്തേറ്റു. ഉത്തരാഖണ്ഡ്​  സ്വദേശി വിനോദ്​ ബിഷ്​ടാണ്​ ​ഭാര്യ​െയ അതിക്രൂരമായി കൊല​െപ്പടുത്തിയത്​.  36 തവണയാണ്​ ഇയാൾ ഭാര്യ രേഖയെ കുത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു. ​ഡൽഹിലെ ദിൽഷാദ്​ ഗാർഡനിൽ നിന്ന്​ ബിഷ്​ടിനെ ​െപാലീസ്​ അറസ്​റ്റ്​ ചെയ്​തു.

ഭാര്യക്ക്​ വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ്​ കൊലപാതകത്തിൽ കലാശിച്ചതെന്ന്​ ​െപാലീസ്​ പറയുന്നു. 16 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്​. ഭാര്യയുടെ ഫോണിൽ സംശയകരമായ സന്ദേശങ്ങൾ കണ്ടതാണ്​ ബിഷ്​ടിനെ പ്രകോപിപ്പിച്ചത്​. ഏപ്രിലിൽ മറ്റൊരാളോട്​ ഫോണിൽ സംസാരിക്കുന്നത്​ കേൾക്കാനിടയായതോടെ പ്രശ്​നങ്ങൾ രൂക്ഷമായി. ഇതേചൊല്ലി ഇവർ നിരന്തരം വഴക്കിടുമായിരുന്നെന്നും ​െപാലീസ്​ പറയുന്നു. 

ബുധനാഴ്​ച വൈകീട്ട്​ കത്തിയുമായാണ്​ ബിഷ്​ട്​ ജോലി കഴിഞ്ഞെത്തിയത്​. അയൽപക്കത്ത്​ കഴിയുന്ന സഹോദര​​​​െൻറ ഫ്ലാറ്റി​​​​െൻറ വാതിൽ പൂട്ടിയാണ്​ ബിഷ്​ട്​ ഭാര്യക്ക്​ സമീപം എത്തിയത്​. ഇവരുടെ മകൻ വിനീത്​ അച്ഛനെ തടയാൻ ശ്രമിച്ചെങ്കിലും അവനെ അടിച്ചു വീഴ്​ത്തുകയും കത്തികൊണ്ട്​ മുറിവേൽപ്പിക്കുകയും ചെയ്​തു. തുടർന്ന്​ ഭാര്യ കുത്തിക്കൊല്ലുകയായിരുന്നു. വിനീത്​ നിലവിളിക്കാൻ തുടങ്ങിയതോടെ ബിഷ്​ട്​ രക്ഷപ്പെട്ടു. ഉത്തരാഖണ്ഡിലെ പൗറി ഗർഹ്​വാളിൽ നിന്നാണ്​ ബിഷ്​ടി​​​​െൻറ കുടുംബം ഡൽഹിലെത്തിയത്​. ​ 

Tags:    
News Summary - Delhi man held after stabbing wife 35 times, injuring son who tried to save her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.