ന്യൂഡൽഹി: നിറയെ യാത്രക്കാരുമായി വാതിൽ അടക്കാതെ ഡൽഹി മെട്രോ ഒാടി. തിങ്കളാഴ്ചയാണ് സംഭവം. ചൗരി ബസാറിൽ നിന്ന് കശ്മീരി ഗേറ്റ് സ്റ്റേഷൻ വരെയുള്ള യാത്രയാണ് വാതിലടക്കാതെ നടത്തിയത്. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.
വടക്കൻ ഡൽഹിെയ ഗുഡ്ഗാവുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയ പാതയാണിത്. മെട്രോ പ്രവർത്തിപ്പിക്കുന്ന സംവിധാനമനുസരിച്ച് വാതിൽ അടച്ചിട്ടില്ലെങ്കിൽ ട്രെയിനിന് സ്റ്റേഷൻ വിടാൻ സാധിക്കില്ല. എന്നാൽ മെട്രോയുടെ ഒരു വാതിലിന് മാത്രം ചില തകറാറുകൾ ഉണ്ടായിരുന്നതിനാലാണ് വാതിൽ അടക്കാതെ ഒാടിയതെന്ന് അധികൃതർ പറഞ്ഞു. പ്രശ്‌നം പരിഹരിച്ചതായും അധികൃതര്‍ അറിയിച്ചു.
2014 ജൂലൈയിൽ സമാന സംഭവം ഉണ്ടായിരുന്നു. അന്ന് ഗിട്ടോര്‍ണി മുതല്‍ അര്‍ജന്‍ഗ്രാഹ് സ്‌റ്റേഷന്‍വരെ മെട്രോ ഒരു ഡോറും അടക്കാതെയാണ് ഓടിയത്. സംഭവത്തില്‍ ഓപ്പറേറ്ററെ അന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.