ദേശീയ സുരക്ഷാ നിയമം: ആരെയും അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന് അധികാരം നൽകി ലഫ്. ഗവർണർ

ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമ (എൻ.എസ്.എ.) പരിധിയിൽ പെടുന്ന കേസുകളിൽ ആരെയും അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന് ലഫ്. ഗവർണർ അധികാരം നൽകി. ലഫ്. ഗവർണർ അനിൽ ബൈജാൾ പുറത്തിറക്കിയ വിജ്ഞാപനം ജൂലൈ 19 മുതൽ നിലവിൽ വന്നു.

ഒക്ടോബർ 18 വരെയാണ് പൊലീസ് കമ്മീഷ്ണർക്ക് ആരെയും കസ്റ്റഡിയിലെടുക്കാൻ അധികാരം നൽകിയിരിക്കുന്നത്. 

സ്വാതന്ത്ര്യ ദിനം, റിപബ്ലിക് ദിനം തുടങ്ങിയ പ്രധാന ആഘോഷങ്ങൾക്ക് മുന്നോടിയായി പതിവായി പുറപ്പെടുവിക്കുന്ന ഉത്തരവാണിതെന്നാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രതികരണം. ജന്തർ മന്ദറിൽ നടക്കുന്ന കർഷക പ്രക്ഷോഭവുമായും പുതിയ നീക്കിത്തിന് ബന്ധമില്ലെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ട്.

്അതേസമയം, കോവിഡ് ബാധിച്ച് മരിച്ച ബി.ജെ.പി നേതാവിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ദേശീയ സുരക്ഷാ നിയമം ചുമത്തി തടവിലാക്കിയ മണിപ്പൂരി മാധ്യമപ്രവർത്തകൻ ജയിൽ മോചിതനായി. മണിപ്പൂർ ഹൈകോടതി ഉത്തരവിനെ തുടർന്നാണ് മേയിൽ തടവിലാക്കിയ മാധ്യമപ്രവർത്തകനെ ഇപ്പോൾ വിട്ടയച്ചിരിക്കുന്നത്.

Tags:    
News Summary - Delhi Police gets detaining power under NSA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.