ന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ വിവേകാനന്ദ പ്രതിമ നശിപ്പിച്ചുവെന്നാരോപി ച്ച് ജെ.എൻ.യു വിദ്യാർഥികൾക്കെതിരെ കേസ്. സ്വാമി വിവേകാനന്ദ സ്റ്റാറ്റ്യു കമ്മിറ്റിയിലെ ബുദ്ധ സിങ് നൽകിയ പരാതി പരിഗണിച്ചാണ് നടപടി.
ഏഴ് പേർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. എന്നാൽ, ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. പ്രതിഷേധകാരികൾ പ്രതിമക്ക് താഴെ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്. ജെ.എൻ.യുവിലെ ഭരണനിർവഹണ ബ്ലോക്കിനും വിദ്യാർഥികൾ കേടുപാട് വരുത്തിയതായി പരാതിയുണ്ട്. നവംബർ 14നാണ് കേസിനാസ്പദമായ സംഭവം.
അതേസമയം, പ്രതിമ നശിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പ്രതിമ നശിപ്പിച്ചല്ല പ്രതിഷേധം പ്രകടിപ്പിക്കേണ്ടതെന്നായിരുന്നു വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.