ഡൽഹി അധികാരത്തർക്കം; വൈദ്യുതി റെഗുലേറ്ററി കമീഷൻ അധ്യക്ഷന്‍റെ നിയമനത്തിൽ സുപ്രീംകോടതി ഇടപെടൽ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര-​ഡ​ൽ​ഹി സ​ർ​ക്കാ​റു​ക​ൾ ത​മ്മി​ലു​ള്ള അ​ധി​കാ​ര​ത്ത​ർ​ക്ക​ത്തി​നി​ടെ ഡ​ൽ​ഹി വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് സു​പ്രീം​കോ​ട​തി മാ​റ്റി​വെ​ച്ചു. പു​തി​യ അ​ധ്യ​ക്ഷ​നാ​യി തി​ര​ഞ്ഞെ​ടു​ത്ത ജ​സ്റ്റി​സ് ഉ​മേ​ഷ് കു​മാ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യാ​ണ് ജൂ​ലൈ 11ലേ​ക്ക് സു​പ്രീം​കോ​ട​തി നീ​ട്ടി​യ​ത്. ഡ​ൽ​ഹി അ​ധി​കാ​ര​ത്ത​ർ​ക്ക​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ൻ കേ​ന്ദ്രം കൊ​ണ്ടു​വ​ന്ന ഓ​ർ​ഡി​ന​ൻ​സി​ലെ അ​ധി​കാ​ര​മാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ചെ​യ​ർ​മാ​ന് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കാ​ൻ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടാ​ൻ ലെ​ഫ്റ്റ​ന​ന്‍റ്​ ഗ​വ​ർ​ണ​ർ വി.​കെ. സ​ക്സേ​ന​ക്കാ​കി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജ​സ്റ്റി​സ് ഉ​മേ​ഷ് കു​മാ​റി​ന്‍റെ നി​യ​മ​നം ചോ​ദ്യം ചെ​യ്ത് ഡ​ൽ​ഹി സ​ർ​ക്കാ​റാ​ണ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ട് കൂ​ടി​യാ​ലോ​ചി​ക്കാ​തെ​യാ​യി​രു​ന്നു നി​യ​മ​നം. സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് നീ​ട്ടി​വെ​ച്ച​തി​നൊ​പ്പം കേ​ന്ദ്ര സ​ർ​ക്കാ​റി​നും ലെ​ഫ്റ്റ​ന​ന്റ് ഗ​വ​ർ​ണ​ർ​ക്കും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ചൊ​വ്വാ​ഴ്​​ച സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്​ ന​ട​ത്താ​നാ​യി​രു​ന്നു ഡ​ൽ​ഹി സ​ർ​ക്കാ​റി​ന്​ ലെ​ഫ്. ഗ​വ​ർ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ചൊ​വ്വാ​ഴ്​​ച സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് ഊ​ർ​ജ മ​ന്ത്രി അ​തി​ഷി മാ​ർ​ലെ​ന അ​റി​യി​ച്ചു. ച​ട​ങ്ങ് വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യ​താ​യും മ​ന്ത്രി​യു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു. ഇ​തി​നി​ടെ​യാ​ണ്​ സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ൽ.

Tags:    
News Summary - Delhi Power dispute-Supreme Court intervention in the appointment of the Chairman of the Electricity Regulatory Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.