ന്യൂഡൽഹി: ഡൽഹി വംശീയാതിക്രമത്തിനിടെ ഫാത്തിമ മസ്ജിദ് കത്തിച്ച പ്രതിക്ക് കോടതി അഞ്ചാം തവണയും ജാമ്യം നിഷേധിച്ചു. മതേതര ഘടനയെ തകർക്കുന്ന നടപടിയാണ് പ്രതിയുടെ ഭാഗത്തുനിന്നുമുണ്ടായതെന്ന് ഡൽഹി കർകർഡൂമ അഡീഷനൽ സെഷൻ ജഡ്ജി വിനോദ് യാദവ് പറഞ്ഞു.
ഖജൂരി ഖാസിലെ സി ബ്ലോക്കിലുള്ള ഫാത്തിമ മസ്ജിദ് തകർത്ത കേസിൽ പ്രതി കുന്ദനെ മാർച്ച് ഒമ്പതിനാണ് െപാലീസ് അറസ്റ്റ് ചെയ്തത്. അഞ്ചുതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി എല്ലാം തള്ളുകയായിരുന്നു.
പ്രതിക്ക് ജാമ്യത്തിന് ഒരു അർഹതയുമില്ലെന്ന് കോടതി വ്യക്തമാക്കി. വംശീയാതിക്രമത്തിൽ സജീമായി പെങ്കടുത്തയാളാണ് പ്രതിയെന്ന് ജാമ്യം എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ പറഞ്ഞു. കേസിൽ പ്രതികളായ മിഥുൻ സിങ്, ജോണി കുമാർ എന്നിവരുടെ ജാമ്യ ഹരജി കോടതി നേരത്തേ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.