ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലെ കലാപങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ പാർലമെന്‍റ് മൂന്നാം ദിവസവും സ്തംഭിച ്ചു. പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെ തുടർന്ന് ലോക്സഭാ നടപടികൾ ഉച്ചക്ക് 12 മണിവരെയും പിന്നീട് രണ്ട് മണിവരെയും നിർത ്തിവെച്ചു. രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.
ഡൽഹി കലാപം ലോക്സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി, പാർട്ടി എം.പിമാരായ മണികാം ടാഗോർ, മനീഷ് തിവാരി, ജസ്ബിർ സിങ് ഗിൽ എന്നിവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
രാജ്യസഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് സമാജ് വാദി പാർട്ടി എം.പി രാം ഗോപാൽ യാദവാണ് അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
അതോടൊപ്പം, ലോക്സഭയിൽ പ്രതിപക്ഷ അംഗങ്ങളെ ഭരണപക്ഷ അംഗങ്ങൾ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാർ ചർച്ചക്ക് തയാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഡൽഹി കലാപവും ആധിർ രഞ്ജൻ ചൗധരിയുടെ ഡൽഹിയിലെ വസതിക്ക് നേരെ നടന്ന ആക്രമണവും ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി കോൺഗ്രസ് എം.പിമാരുടെ അടിയന്തര യോഗം വിളിച്ചു.
ഡൽഹി കലാപത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇടത് എം.പിമാർ പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.