കോവിഡ് കുറയുന്നു; മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കുന്നത് നിർത്തലാക്കാനൊരുങ്ങി ഡൽഹി സർക്കാർ

ന്യൂഡൽഹി: ഡൽഹിയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കുന്നത് നിർത്തലാക്കുമെന്ന് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് പിഴ ഈടാക്കുന്നത് നിർത്തലാക്കാൻ ഡൽഹി ദുരന്ത നിവാരണ അതോറിറ്റി ആലോചിക്കുന്നത്. നിലവിൽ 500 രൂപയാണ് മാസ്ക് ധരിക്കാത്തതിനുള്ള പിഴ.

കോവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞവർഷം നവംബറിലാണ് പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 2,000രൂപ പിഴ ഈടാക്കാൻ ഡൽഹി ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചത്. ഫെബ്രുവരിയിൽ പിഴ 500 രൂപയാക്കി കുറച്ചു. ഏപ്രിലിൽ പിഴ ചുമത്തുന്നത് നിർത്തലാക്കിയിരുന്നെങ്കിലും കോവിഡ് കേസുകൾ വർധിച്ചതോടെ മൂന്നാഴ്ചക്കകം പുനഃസ്ഥാപിക്കുകയായിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 74 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1.07 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം, ഇന്ത്യയിലാകെ 1,968 കോവിഡ് കേസുകൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Delhi set to withdraw ₹500 fine for not wearing masks as Covid cases dip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.