ഡൽഹി ആരോഗ്യ മന്ത്രിയുടെ വീട്ടിൽ മോഷണം

ന്യൂഡൽഹി: ഡൽഹി ആരോഗ്യ മന്ത്രിയും ആം ആദ്​മി പാർട്ടി നേതാവുമായ സ​ത്യേന്ദർ ജയിനി​​​െൻറ വീട്ടിൽ മോഷണം. സരസ്വതി വിഹാറിലെ വീട്ടിലാണ്​ കവർച്ചക്കാർ അതിക്രമിച്ചു കയറിയത്​. മോഷ്​ടാക്കൾ മണിക്കൂറുകളോളം വീട്ടിൽ പരിശോധന നടത് തിയതായി അദ്ദേഹം വ്യക്തമാക്കി.

വീട്ടുസാധനങ്ങളും മറ്റും വാരിവലിച്ചിട്ടിരിക്കുന്ന ചിത്രം സഹിതം ഫേസ്​ബുക്ക ിലൂടെയാണ്​ മന്ത്രി ഇക്കാര്യം അറിയിച്ചത്​. സാമൂഹ്യ വിരുദ്ധർക്കും കവർച്ചക്കാർക്കും ഡൽഹി പൊലീസിനെ ഭയമില്ലാതാ യിരിക്കുന്നുവെന്ന്​ അദ്ദേഹം ഫേസ്​ബുക്കിലൂടെ ആരോപിച്ചു.

ആറു മാസത്തോളമായി അടച്ചിട്ടിരുന്ന വീടി​​​െൻറ ഗേയ്​റ്റ്​ തുറന്നു കിടക്കുന്നതു കണ്ട അയൽക്കാരാണ്​ മന്ത്രിയെ വിവരമറിയിച്ചത്​. സത്യേന്ദർ ജയിനി​​​െൻറ പരാതിയിൽ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Tags:    
News Summary - Delhi: Theft at Delhi minister Satyendar Jain's Saraswati Vihar house -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.