ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും ഡൽഹി സാക്ഷ്യംവഹിക്കുന്നത് കനത്ത വായുമലിനീകരണത്തിന്. നഗരത്തിലെ വായുമലിനീകരണ സൂചിക ബുധനാഴ്ച രാവിലെ 382ൽ തുടരുകയാണ്. ചിലയിടങ്ങളിൽ 400ന് മുകളിലെത്തി.
അതേസമയം, ഡൽഹിയിൽ വായു മലിനീകരണം കുറക്കുന്നതിനായി എ.എ.പി സർക്കാർ അഞ്ചിന പദ്ധതി തയാറാക്കി. വായു മലിനീകരണം കുറക്കുന്നതുമായി ബന്ധെപ്പട്ട പദ്ധതികളിൽ അരവിന്ദ് കെജ്രിവാൾ സർക്കാറിന് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. പദ്ധതികൾ അടുത്തുതന്നെ നടപ്പിലാക്കുമെന്നും സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.
തുറസായ സ്ഥലത്ത് മാലിന്യം കത്തിക്കുന്നത് ഒഴിവാക്കാൻ നവംബർ 11 മുതൽ ഡൽഹിയിൽ ആന്‍റി ഓപ്പൺ ബേർണിങ് കാമ്പയിൻ സംഘടിപ്പിക്കും. രണ്ടാംഘട്ടത്തിൽ പൊടി മലിനീകരണം കുറക്കുന്നതിനായി ആന്‍റി ഡസ്റ്റ് കാമ്പയിനും സംഘടിപ്പിക്കും. പൊതു ഗതാഗതത്തെ പ്രോത്സാഹിപ്പിക്കും. കൽക്കരി, ചൂളകൾ തുടങ്ങിയവയിലെ തീ നിയന്ത്രിക്കും. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.
ദീപാവലി ദിനത്തിലെ വെടിമരുന്നുകളുടെ ഉപയോഗവും വയലുകളിലെ തീയിടലുമാണ് വായുമലിനീകരണം ഇത്രയും രൂക്ഷമാകാൻ കാരണം. മലിനീകരണത്തെ തുടർന് യമുന നദിയിൽ വിഷപ്പത പൊങ്ങിയിരുന്നു. വെള്ളത്തിന് മുകളിൽ അടിഞ്ഞുകൂടിയ നിലയിലാണ് വിഷപ്പത. അതേസമയം വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തര യോഗം വിളിക്കണമെന്നും ഡൽഹി സർക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.