ന്യൂഡൽഹി: രാജ്യത്തിന്‍റെ മതനിരപേക്ഷതക്ക് നേരെയുണ്ടായ വലിയ ആക്രമണമായിരുന്നു ബാബരി മസ്ജിദ് ധ്വംസനമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. സംഭവത്തിന് കാൽ നുറ്റാണ്ട് പൂർത്തിയാകുമ്പോൾ ഈ ആക്രമണം ഇന്ത്യൻ ചരിത്രത്തിൽ കറുത്ത പൊട്ടായി അവശേഷിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മതേതര ഭരണഘടന തകർത്ത ദിവസം കൂടിയാണിത്. ഡിസംബർ 6 കറുത്തദിനമായി ആചരിക്കുമ്പോൾ തന്നെ ഭാവിയിൽ ഇത്തരം പ്രവർത്തികളില്ലാതിരിക്കാൻ നാം ജാഗ്രത പുലർത്തണമെന്നും യെച്ചൂരി വ്യക്തമാക്കി.
സി.പി.എം ഉൾപ്പടെയുള്ള ഇടതുപക്ഷ പാർട്ടികൾ ഡിസംബർ 6 കറുത്ത ദിനമായി ആചരിക്കുകയാണ്. ആദ്യമായാണ് ഇടതുപക്ഷ സംഘടനകൾ ഈ ദിനം കറുത്തദിനമായി ആചരിക്കുന്നത്.
കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും കേസിൽ വിചാരണ പൂർത്തിയാവുകയോ ആരെയും ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. പള്ളി നിലനിന്ന ഭൂമിയുടെ ഉടമാവകാശ തർക്കവും നിയമയുദ്ധമായി തുടരുന്നു. ബാബരി വാർഷിക തലേന്ന് സുപ്രീംകോടതി പരിഗണനക്കെടുത്ത ഉടമാവകാശ കേസിെൻറ അന്തിമവാദമം ഫെബ്രുവരി എട്ടിലേക്ക് മാറ്റിവെച്ചു.
1992 ഡിസംബർ ആറിനാണ് പതിനായിരക്കണക്കായ കർസേവകർ മുതിർന്ന ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിൽ അയോധ്യയിലെ ബാബരി മസ്ജിദ് ഇടിച്ചുതകർത്തത്. തുടർന്നുണ്ടായ വർഗീയ കലാപങ്ങളിൽ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.