ന്യൂഡൽഹി: ആധാർ ഇല്ലാത്തതിെൻറ പേരിൽ റേഷൻ നിഷേധിക്കപ്പെട്ട കുടുംബത്തിലെ 11 വയസ്സുകാരി പട്ടിണികിടന്ന് മരിച്ചു. ഝാർഖണ്ഡിലെ സിംദേഗ ജില്ലയിലാണ് ഭക്ഷണം ലഭിക്കാതെ എട്ടുദിവസം പട്ടിണികിടന്ന കുട്ടി മരിച്ചത്.
സെപ്റ്റംബർ 28ന് നടന്ന സംഭവം സാമൂഹികപ്രവർത്തകർ വീട്ടിെലത്തിയതോടെയാണ് പുറത്തുവന്നത്. ആധാർ ഇല്ലാത്തതിനാൽ റേഷൻ കാർഡുമായി ബന്ധിപ്പിക്കാൻ കുടുംബത്തിന് സാധിച്ചിരുന്നില്ല. ഇതേത്തുടർന്ന് നേരത്തേ ലഭിച്ചിരുന്ന റേഷൻ നിഷേധിക്കപ്പെട്ടു. സ്കൂളിൽനിന്ന് ലഭിക്കുന്ന ഉച്ചക്കഞ്ഞി കഴിച്ചാണ് കുട്ടി വിശപ്പടക്കിയിരുന്നത്. ദുർഗ പൂജക്ക് സ്കൂൾ അടച്ചപ്പോൾ പട്ടിണിയിലാവുകയായിരുന്നു.
ആറുമാസത്തോളമായി റേഷൻ ലഭിക്കാൻ കുടുംബം ശ്രമിക്കുകയായിരുന്നുവെന്ന് സാമൂഹികപ്രവർത്തകർ പറയുന്നു. പക്ഷേ, ആധാറില്ലാതെ റേഷൻ നൽകാൻ അധികൃതർ തയാറായില്ല. ആധാർ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ആധാറില്ലാത്തതിെൻറ പേരിൽ ഝാർഖണ്ഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിരവധി പേർക്ക് റേഷൻ നഷ്ടപ്പെട്ടതായി റിേപ്പാർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.