ബി.ജെ.പി ടിക്കറ്റ് നൽകിയില്ല; ജൽഗാവ് എം.പി ഉന്മേഷ് പാട്ടീൽ ഉദ്ധവിന്‍റെ ശിവസേനയിൽ ചേർന്നു

ബി.ജെ.പി ടിക്കറ്റ് നൽകിയില്ല; ജൽഗാവ് എം.പി ഉന്മേഷ് പാട്ടീൽ ഉദ്ധവിന്‍റെ ശിവസേനയിൽ ചേർന്നു

മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പാർട്ടി ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജൽഗാവിൽ നിന്നുള്ള ബി.ജെ.പി എം.പി ഉന്മേഷ് പാട്ടീൽ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിൽ ചേർന്നു.

പാർട്ടി തലവനും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ സബർബൻ മുംബൈയിലെ വസതിയായ 'മാതോശ്രീ'യിൽ തന്റെ അനുയായികൾക്കൊപ്പമാണ് പാട്ടീൽ സേനയിൽ ചേരാനെത്തിയത്.

പാട്ടീൽ പാർട്ടിയിൽ ചേരുന്നത് ജൽഗാവിലും വടക്കൻ മഹാരാഷ്ട്രയിലും തങ്ങളുടെ പ്രതീക്ഷകളെ ശക്തിപ്പെടുത്തുമെന്നും വിജയത്തിലേക്കുള്ള പാത എളുപ്പമാക്കുമെന്നും ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവുത്ത് പറഞ്ഞു.

ജൽഗാവ് പാർലമെന്റ് മണ്ഡലത്തിൽ പാട്ടീലിനു പകരം സ്മിത വാഗിനെയാണ് ബി.ജെ.പി നിയമിച്ചത്.

പാട്ടീൽ കഴിഞ്ഞദിവസം റാവുത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്രയിൽ 48 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഏപ്രിൽ 19 മുതൽ മെയ് 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് മഹാരാഷ്ട്രയിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    
News Summary - Denied ticket; Jalgaon MP Unmesh Patil has joined Uddhav's Shiv Sena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.