മുംബൈ: നോട്ട് അസാധുവാക്കലിനത്തെുടര്‍ന്ന് കള്ളപ്പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതുകൊണ്ടുമാത്രം നിയമവിധേയമാകില്ളെന്നും നികുതി കൊടുക്കാത്തിടത്തോളം അത് കള്ളപ്പണമായിത്തന്നെ തുടരുമെന്നും റവന്യൂ സെക്രട്ടറി ഹാസ്മുഖ് ആധിയ. കള്ളപ്പണത്തിന് നികുതി ചുമത്തുമ്പോഴും അത് ആദായനികുതി വകുപ്പിന്‍െറ പരിധിയിലാകുമ്പോഴുമാണ് പണം നിയമവിധേയമാകുന്നത്. അതിര്‍ത്തികടന്നുള്ള നികുതിവെട്ടിപ്പ് തടയാന്‍ നികുതിവിവരം സ്വാഭാവികമായി പങ്കിടാനും നികുതിസുതാര്യതക്ക് ആഗോളമാതൃകകള്‍ സ്വീകരിക്കാനും ബ്രിക്സ് രാജ്യങ്ങള്‍ പ്രതിജ്ഞയെടുത്തതായും അദ്ദേഹം പറഞ്ഞു.
ബ്രിക്സ് സാമ്പത്തികകാര്യ ഉദ്യോഗസ്ഥരുടെ ദ്വിദിനയോഗത്തില്‍ പങ്കെടുക്കാനത്തെിയപ്പോഴാണ് ആധിയ മാധ്യമങ്ങളോട് സംസാരിച്ചത്. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനക്കായി വരുന്ന കണക്കില്‍പ്പെടാത്ത പണത്തിന് 50 ശതമാനം നികുതിയടക്കാത്തപക്ഷം അത് കള്ളപ്പണമായിത്തന്നെ തുടരും. മറ്റുള്ളവരുടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ കള്ളപ്പണം നിക്ഷേപിക്കുന്നവരെ പിടികൂടി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.