ന്യൂഡൽഹി: വിരമിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗത്തിലെ തെൻറ വാക്കുകൾ തെറ്റിദ്ധാരണ പരത്തിയെന്നും ജെ.ഡി.യു നേതാവ് നിതീഷ് കുമാർ. പൂർണിയ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിൽ 'തെൻറ അവസാനത്തെ തെരഞ്ഞെടുപ്പ്' എന്ന പ്രസ്താവനയിലാണ് നിതീഷ് കുമാർ വിശദീകരണവുമായെത്തിയത്.
'ഞാൻ പറഞ്ഞ വാക്കുകൾ നിങ്ങൾ ശരിയായി മനസിലാക്കിയില്ല. തെരഞ്ഞെടുപ്പിലെ അവസാന റാലികളിൽ ഞാനത് പറയാറുണ്ട്. അവസാനം നന്നായാൽ എല്ലാം നന്നായി എന്നാണ് പറയുക. പ്രസംഗത്തിെൻറ തുടക്കവും ഒടുക്കവും കേട്ടിരുന്നെങ്കിൽ നിങ്ങൾക്ക് എല്ലാം മനസിലായേനെ' നീതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
നിതീഷിെൻറ പ്രചരണ പരിപാടികളിലെ പ്രസംഗം പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തിരുന്നു. തോൽവി മുമ്പിൽകണ്ടുള്ള പ്രതികരണമെന്നായിരുന്നു ആർ.ജെ.ഡിയുടെ പ്രചാരണം. എന്നാൽ നീതീഷ് കുമാറിെൻറ വാക്കുകൾ തെറ്റിദ്ധാരണ പരത്തിയതാണെന്നും അവസാന തെരഞ്ഞെടുപ്പല്ല, അവസാന തെരഞ്ഞെടുപ്പ് പ്രചരണമെന്നാണ് നിതീഷ് കുമാർ ഉദ്ദേശിച്ചതെന്നും ജെ.ഡി.യു നേതാക്കൾ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.