ന്യൂഡൽഹി: മുത്തലാഖ് നിരോധിക്കുന്ന ബില്ലിന്മേൽ ഇന്ന് ലോക്സഭയിൽ ചൂടേറിയ ചർച്ച നടക്കും. ബിൽ പാസാക്കുന്നത ിന് പിന്തുണയുമായി ബി.ജെ.പിയുടെ എല്ലാ അംഗങ്ങളും നിർബന്ധമായും ഹാജരാവണമെന്നു കാണിച്ച് പാർട്ടി വിപ് നൽകി.
ലോക്സഭ ദിവസങ്ങളായി ബഹളത്തെ തുടർന്ന് സ്തംഭനത്തിലാണ്. എന്നാൽ, മുത്തലാഖ് ബില്ലിന്മേൽ വ്യാഴാഴ്ച ചർച്ച നടത്തുന്നതിന് വിവിധ പ്രതിപക്ഷ പാർട്ടികൾ സമ്മതം അറിയിച്ചിരുന്നു. ഒറ്റയടിക്ക് വിവാഹബന്ധം വേർപെടുത്തുന്ന പുരുഷന് മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലാണ് ലോക്സഭ ചർച്ചക്കെടുക്കുന്നത്.
ലോക്സഭയിൽ സർക്കാറിന് കേവല ഭൂരിപക്ഷമുള്ളതിനാൽ ബിൽ പാസാക്കാൻ കഴിയും. രാജ്യസഭ കൂടി പാർലമെൻറിനുണ്ടെന്ന് സർക്കാർ ഒാർക്കണമെന്ന് രാജ്യസഭാംഗം കെ.ടി.എസ്. തുൾസി പറഞ്ഞു. എന്നാൽ, രാജ്യസഭയിൽ പ്രതിപക്ഷത്തിനാണ് മേൽകൈ എന്നത് പഴങ്കഥയാണെന്ന് മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.