ന്യൂഡൽഹി: രണ്ടുവർഷത്തെ ശമ്പളം മുടങ്ങിയതിനെ തുടർന്ന് സ്വകാര്യ സ്കൂൾ അധ്യാപകൻ ആത്മഹത്യ ചെയ്തു. ഡൽഹിയിലെ പീതാംബുര പ്രദേശത്ത് ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
രോഹിണിയിലെ സ്കൂളിൽ ത്വയ്കൊണ്ടോ അധ്യാപകനായിരുന്നു തനൂപ് ജോഹർ. മാതാവിനും സഹോദരനും ഭാര്യക്കുമൊപ്പമായിരുന്നു താമസം.
അധ്യാപകെൻറ മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. സ്കൂൾ ഉടമസ്ഥനായ മുൻ ബി.ജെ.പി എം.എൽ.എക്കും ഭാര്യക്കുമെതിരെയാണ് കത്തിൽ പരാമർശം. തനിക്ക് രണ്ടു വർഷത്തോളമായി ശമ്പളം ലഭിക്കുന്നില്ലെന്നും സ്കൂൾ അധികൃതർ ഇതുവരെ പ്രതികരിക്കാൻ തയാറായില്ലെന്നും തനൂപിെൻറ കത്തിൽ പറയുന്നു.
വീട്ടിൽനിന്ന് ഒാൺലൈനായാണ് തനൂപ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. വരുമാനമില്ലാത്തതിനാൽ തനൂപ് മാനസിക സമ്മർദ്ദത്തിലായിരുന്നു. സംഭവം ചൂണ്ടിക്കാട്ടി തനൂപ് കഴിഞ്ഞവർഷം സ്കൂൾ അധികൃതർക്ക് കത്ത് നൽകിയിരുന്നുവെന്നും കുടുംബം പറയുന്നു.
തനൂപ് നിലവിൽ ജോലി ചെയ്യുന്നില്ല. ഒരു വർഷം മുമ്പ് സ്കൂളിനെതിരെ കോടതിയിൽ ഒരു കേസ് നൽകിയിരുന്നു. അതിെൻറ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല -പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.