representative image

വിവാഹഘോഷയാത്രയിൽ ഡി.ജെയും തലപ്പാവും; ദലിത്​ വരന്​ നേരെ സവർണരുടെ കല്ലേറ്​

അഹ്​മദാബാദ്​: ഗുജറാത്തിൽ ദലിത്​ യുവാവിന്‍റെ വിവാഹ ഘോഷയാത്രക്കു നേരെ കല്ലെറിഞ്ഞ ഒമ്പത്​ ​പേർക്കെതിരെ കേസ്​. ആരവല്ലി ജില്ലയിലെ ബായതിനടുത്ത്​ ലിഞ്ച്​ ഗ്രാമത്തിലാണ്​ സംഭവം.

തലപ്പാവണിയുകയും വിവാഹ ഘോഷയാത്രയിൽ ഡി.ജെ സംഗീതം ഉൾപെടുത്തുകയും ചെയ്​തതിനെത്തുടർന്നാണ്​ സംഘത്തിന്​ നേരെ ചൊവ്വാഴ്ച വൈകീട്ട്​​ കല്ലേറുണ്ടായത്​.

രജ്​പുത്​ സമുദായത്തിൽ പെട്ട ഒമ്പത്​ പേ​ർക്കെതിരെ കേസ്​ രജിസ്റ്റർ ചെയ്​തതായി അംബലിയറ പൊലീസ്​ ഇൻസ്​പെക്​ടർ ആർ.എം. ദമോദർ അറിയിച്ചു. വരന്‍റെ ബന്ധുവാണ്​ പരാതി നൽകിയത്​.

'പരമ്പരാഗതമായ തലപ്പാവ്​ ധരിച്ചതിനും ഡി.ജെ സംഗീതത്തിന്‍റെ അകമ്പടിയോടെ ഘോഷയാത്ര നടത്തിയതിനുമെതിരെ പ്രതികൾ വരന്‍റെ ബന്ധുക്കൾക്ക്​ താക്കീത്​ നൽകിയിരുന്നു. ഇതിന്​ പു​റമേ പരാതിക്കാരനും കുടുംബത്തിനു​ം നേരെ വധഭീഷണിയും ഉയർത്തി'-ഇൻസ്​പെക്​ടർ പറഞ്ഞു. കേസിൽ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. 

Tags:    
News Summary - dj headgear in Dalit man's wedding procession stone pelted by rajputs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.