ക​രു​ണാ​നി​ധി​യുടെ ആ​രോ​ഗ്യ​നി​ലയിൽ ആശങ്ക; പ്രാർഥനയോടെ തമിഴകം

ചെ​ന്നൈ: തമിഴ്​നാട്​ മുൻ മുഖ്യമന്ത്രിയും ഡി.​എം.​കെ പ്ര​സി​ഡ​ൻ​റുമായ ​എം. ​ക​രു​ണാ​നി​ധി​യുടെ ആരോഗ്യനിലയിൽ ആശങ്ക തുടരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി സേലത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ചെന്നൈക്ക്​ തിരിച്ചു. ക്ര​മസ​മാ​ധാ​ന പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​യേ​ക്കു​മെ​ന്ന ഇ​ൻ​റ​ലി​ജ​ൻ​സ്​ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ത​മി​ഴ്​​നാ​ട്ടി​ൽ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തി. ​ത​മി​ഴ്​​നാ​ട്​ പൊ​ലീ​സി​ലെ മു​ഴു​വ​ൻ വി​ഭാ​ഗ​ങ്ങ​ളോ​ടും ഏ​ത്​ സാ​ഹ​ച​ര്യവും നേ​രി​ടാൻ  സ​ജ്ജ​മാ​യി​രി​ക്ക​ാൻ​ ത​മി​ഴ്​​നാ​ട്​ ഡി.​ജി.​പി​ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​. അ​വ​ധി​യി​ൽ​പോ​യവരോ​ട്​​ ഡ്യൂ​ട്ടി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ഉ​ത്ത​ര​വിട്ടു. ബ​സ്​​സ്​​റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ തു​ട​ങ്ങി ജ​ന​ത്തി​ര​ക്കു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​യു​ധ​സേ​ന ഉ​ൾ​പ്പെ​ടെ പൊ​ലീ​സു​കാ​രെ സു​ര​ക്ഷ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചു. അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാനാ​ണി​ത്. ചെ​ൈ​ന്ന ന​ഗ​ര​ത്തി​ൽ 1500 പൊ​ലീ​സു​കാ​രെയും 500 ദ്രു​ത​ക​ർ​മസേ​ന-​ക​മാ​ൻ​ഡോ​ക​ളെയും നി​യോ​ഗി​ച്ചു. 

അതേസമയം,  ക​രു​ണാ​നി​ധി​യു​ടെ ആ​രോ​ഗ്യ​നി​ല നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ അ​റി​യി​ച്ചതായി മകൾ കനിമൊഴി പറഞ്ഞു. ര​ക്ത​സ​മ്മ​ർ​ദം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടു​ണ്ട്. അ​ണു​ബാ​ധ​ക്കു​ള്ള ആ​ൻ​റി​ബ​യോ​ട്ടി​ക്​ മ​രു​ന്നു​ക​ളാ​ണ്​ ന​ൽ​കു​ന്ന​ത്​. ആ​ശു​പ​ത്രി​ക്കു​ മു​ന്നി​ൽ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന്​ മു​ദ്രാ​വാ​ക്യം വി​ളി​ച്ച മ​ഹി​ളാ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട്​ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ പു​​റ​ത്തേ​ക്ക്​ പോ​വു​ന്ന ക​നി​മൊ​ഴി കാ​റി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​വ​ന്നാണ്​ ആ​രോ​ഗ്യ​നി​ലയെക്കുറിച്ച്​ പ്രതികരിച്ചത്​. ആ​യി​ര​ക്ക​ണ​ക്കി​ന്​ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ത​ടി​ച്ചു​കൂ​ടി​യ​തി​നാ​ൽ ആ​ശു​പ​ത്രി​ക്കു​ ചു​റ്റു​മു​ള്ള റോ​ഡു​ക​ളി​ൽ ​ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രു​ന്നു. ഇവിടെ​മാ​ത്രം പ​തി​നാ​യി​ര​ത്തി​ല​ധി​കം പേർ​ ത​മ്പ​ടി​ച്ച​ിട്ടുണ്ട്​. രാ​ത്രി​യി​ലും നൂ​റു​ക​ണ​ക്കി​ന്​ പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​ക്ക്​ പു​റ​ത്ത്​ കാ​ത്തി​രി​ക്കു​ക​യാ​ണ്. 

ക​രു​ണാ​നി​ധി​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ചെ​ന്നൈ കാ​വേ​രി ആ​ശു​പ​ത്രി​ക്ക്​ മുന്നിൽ പൊട്ടിക്കരയുന്ന പാർട്ടി പ്രവർത്തക
 


അതിനിടെ, ക​രു​ണാ​നി​ധി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​​​​െൻറ ഫോ​േ​ട്ടാ പു​റ​ത്തു​വി​ട്ട​ു​. അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ജ​യ​ല​ളി​ത​ക്ക്​ ല​ഭ്യ​മാ​ക്കി​യ ചി​കി​ത്സ വി​വാ​ദ​മായപ്പോ​ൾ ഫോ​േ​ട്ടാ പു​റ​ത്തു​വി​ട​ണ​മെ​ന്ന്​ ക​രു​ണാ​നി​ധി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ആ​ത്​​മ​വി​ശ്വാ​സം പ​ക​​രുന്നതാണ്​ ഫോ​േ​ട്ടാ. ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഘടിപ്പിച്ചിട്ടി​ല്ലെ​ന്ന്​ ചി​ത്ര​ത്തി​ൽ​നി​ന്ന്​ വ്യ​ക്ത​മാ​യി. ചി​ത്ര​ത്തി​ലെ മോ​ണി​റ്റ​റി​ൽ ഹൃ​ദ​യ​മി​ടി​പ്പും ര​ക്ത​ത്തി​ലെ ഒാ​ക്​​സി​ജ​​​​െൻറ അ​ള​വും ശ്വാ​സോ​ച്ഛ്വാ​സ​ത്തി​​​​െൻറ അ​ള​വും സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കുന്ന അക്കങ്ങൾ കാണാം. ഇൗ വി​വ​രം മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന​തോ​ടെ ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ്​ പ്രവർത്തകർ​ പ്രതികരിച്ചത്​. 

ഞാ​യ​റാ​ഴ്​​ച ഉ​പ​രാ​ഷ്​​ട്ര​പ​തി ​വെ​ങ്ക​യ്യ നാ​യി​ഡു കാ​വേ​രി ആ​ശു​പ​ത്രി​യി​ലെ​ത്തി​. ആ​ശു​പ​ത്രി​യി​ലെ നാ​ലാം നി​ല​യി​ലു​ള്ള തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന ക​രു​ണാ​നി​ധി​യെ നേ​രി​ട്ടു​കാ​ണാ​ൻ ​വെ​ങ്ക​യ്യ നാ​യി​ഡു​വി​നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ത​മി​ഴ്​​നാ​ട്​ ഗ​വ​ർ​ണ​ർ ബ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​തി​നും ആ​ശു​പ​ത്രി അ​നു​മ​തി ന​ൽ​കി​യിരുന്നു. തു​ട​ർ​ന്ന്​ ക​രു​ണാ​നി​ധി​ക്കുള്ള ചി​കി​ത്സ​ സം​ബ​ന്ധി​ച്ച്​ ഡോ​ക്​​ട​ർ​മാ​രോ​ട്​ അ​ന്വേ​ഷി​ച്ച ഉ​പ​രാ​ഷ്​​ട്ര​പ​തി സ്​​റ്റാ​ലി​ൻ, ക​നി​മൊ​ഴി തു​ട​ങ്ങി​യവരെ ആ​ശ്വ​സി​പ്പി​ച്ചു. ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം 15 മി​നി​റ്റ്​ നീ​ണ്ടു. 

സ​ന്ദ​ർ​ശ​നം ക​ണ​ക്കി​ലെ​ടു​ത്ത്​ ന​ഗ​ര​ത്തി​ലും ആ​ശു​പ​ത്രി പ​രി​സ​ര​ത്തും ക​ന​ത്ത സു​ര​ക്ഷ​യാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ എം.​പി ഡെ​​റി​ക്​ ഒ​ബ്രി​യ​​ൻ തു​ട​ങ്ങി​ നി​ര​വ​ധി പേർ ആ​ശു​പ​ത്രി​യി​ലെ​ത്തി. 

Tags:    
News Summary - DMK Chief M Karunanidhi Health is Critical -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.