കരുണാനിധിയുടെ ആരോഗ്യനിലയിൽ ആശങ്ക; പ്രാർഥനയോടെ തമിഴകം
text_fieldsചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡൻറുമായ എം. കരുണാനിധിയുടെ ആരോഗ്യനിലയിൽ ആശങ്ക തുടരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി സേലത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ചെന്നൈക്ക് തിരിച്ചു. ക്രമസമാധാന പ്രശ്നങ്ങളുണ്ടായേക്കുമെന്ന ഇൻറലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ സുരക്ഷ ശക്തിപ്പെടുത്തി. തമിഴ്നാട് പൊലീസിലെ മുഴുവൻ വിഭാഗങ്ങളോടും ഏത് സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ തമിഴ്നാട് ഡി.ജി.പി സർക്കുലർ ഇറക്കി. അവധിയിൽപോയവരോട് ഡ്യൂട്ടിയിൽ പ്രവേശിക്കാൻ ഉത്തരവിട്ടു. ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ തുടങ്ങി ജനത്തിരക്കുള്ള കേന്ദ്രങ്ങളിൽ സായുധസേന ഉൾപ്പെടെ പൊലീസുകാരെ സുരക്ഷ ഡ്യൂട്ടിക്കായി നിയോഗിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണിത്. ചെൈന്ന നഗരത്തിൽ 1500 പൊലീസുകാരെയും 500 ദ്രുതകർമസേന-കമാൻഡോകളെയും നിയോഗിച്ചു.
അതേസമയം, കരുണാനിധിയുടെ ആരോഗ്യനില നിയന്ത്രണവിധേയമാണെന്ന് ഡോക്ടർമാർ അറിയിച്ചതായി മകൾ കനിമൊഴി പറഞ്ഞു. രക്തസമ്മർദം സാധാരണ നിലയിലായിട്ടുണ്ട്. അണുബാധക്കുള്ള ആൻറിബയോട്ടിക് മരുന്നുകളാണ് നൽകുന്നത്. ആശുപത്രിക്കു മുന്നിൽ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച മഹിളാപ്രവർത്തകരെ കണ്ട് ആശുപത്രിയിൽനിന്ന് പുറത്തേക്ക് പോവുന്ന കനിമൊഴി കാറിൽനിന്ന് ഇറങ്ങിവന്നാണ് ആരോഗ്യനിലയെക്കുറിച്ച് പ്രതികരിച്ചത്. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ തടിച്ചുകൂടിയതിനാൽ ആശുപത്രിക്കു ചുറ്റുമുള്ള റോഡുകളിൽ ഗതാഗതം നിരോധിച്ചിരുന്നു. ഇവിടെമാത്രം പതിനായിരത്തിലധികം പേർ തമ്പടിച്ചിട്ടുണ്ട്. രാത്രിയിലും നൂറുകണക്കിന് പ്രവർത്തകർ ആശുപത്രിക്ക് പുറത്ത് കാത്തിരിക്കുകയാണ്.
അതിനിടെ, കരുണാനിധി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിെൻറ ഫോേട്ടാ പുറത്തുവിട്ടു. അപ്പോളോ ആശുപത്രിയിൽ ജയലളിതക്ക് ലഭ്യമാക്കിയ ചികിത്സ വിവാദമായപ്പോൾ ഫോേട്ടാ പുറത്തുവിടണമെന്ന് കരുണാനിധി ആവശ്യപ്പെട്ടിരുന്നു. പ്രവർത്തകർക്ക് ആത്മവിശ്വാസം പകരുന്നതാണ് ഫോേട്ടാ. ജീവൻരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടില്ലെന്ന് ചിത്രത്തിൽനിന്ന് വ്യക്തമായി. ചിത്രത്തിലെ മോണിറ്ററിൽ ഹൃദയമിടിപ്പും രക്തത്തിലെ ഒാക്സിജെൻറ അളവും ശ്വാസോച്ഛ്വാസത്തിെൻറ അളവും സാധാരണ നിലയിലാണെന്ന് വ്യക്തമാക്കുന്ന അക്കങ്ങൾ കാണാം. ഇൗ വിവരം മാധ്യമങ്ങളിൽ വന്നതോടെ ഹർഷാരവത്തോടെയാണ് പ്രവർത്തകർ പ്രതികരിച്ചത്.
ഞായറാഴ്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കാവേരി ആശുപത്രിയിലെത്തി. ആശുപത്രിയിലെ നാലാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കരുണാനിധിയെ നേരിട്ടുകാണാൻ വെങ്കയ്യ നായിഡുവിനും കൂടെയുണ്ടായിരുന്ന തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനും ആശുപത്രി അനുമതി നൽകിയിരുന്നു. തുടർന്ന് കരുണാനിധിക്കുള്ള ചികിത്സ സംബന്ധിച്ച് ഡോക്ടർമാരോട് അന്വേഷിച്ച ഉപരാഷ്ട്രപതി സ്റ്റാലിൻ, കനിമൊഴി തുടങ്ങിയവരെ ആശ്വസിപ്പിച്ചു. ആശുപത്രി സന്ദർശനം 15 മിനിറ്റ് നീണ്ടു.
സന്ദർശനം കണക്കിലെടുത്ത് നഗരത്തിലും ആശുപത്രി പരിസരത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയൻ തുടങ്ങി നിരവധി പേർ ആശുപത്രിയിലെത്തി.
தலைவர் கலைஞரின் உடல்நிலை குறித்த காவிரி மருத்துவமனையின் இன்றைய அறிக்கை. #KalaignarHealth pic.twitter.com/EEPUik27xX
— DMK - Dravida Munnetra Kazhagam (@arivalayam) July 29, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.