ചെന്നൈ: പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ-കോൺഗ്രസ് മുന്നണിയിൽ സീറ്റ് ധാരണയായി. പുതുച്ചേരിയിൽ 30 നിയമസഭ സീറ്റുകളാണുള്ളത്. ഇതിൽ കോൺഗ്രസ്- 15, ഡി.എം.കെ - 13, സി.പി.െഎ- ഒന്ന്, വിടുതലൈ ശിരുതൈകൾ കക്ഷി- ഒന്ന് എന്നിങ്ങനെയാണ് മത്സരിക്കുക. തെരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോൺഗ്രസിന് ആറ് സീറ്റ് കുറഞ്ഞു. 21 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 15 സീറ്റിൽ വിജയിച്ചു. ഒമ്പതു സീറ്റിൽ മത്സരിച്ച ഡി.എം.കെ മൂന്നു സീറ്റിൽ മാത്രമാണ് ജയിച്ചത്.
എൻ.ഡി.എ സഖ്യത്തിൽ എൻ.ആർ കോൺഗ്രസ് 16 സീറ്റിലും ബി.ജെ.പി, അണ്ണാ ഡി.എം.കെ കക്ഷികൾ 14 സീറ്റിലും മത്സരിക്കും. ബി.ജെ.പിയും അണ്ണാ ഡി.എം.കെയും തമ്മിലുള്ള സീറ്റ് വിഭജന തർക്കം തുടരുകയാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാവും.
സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് മറ്റൊരു ഘടകകക്ഷിയായ പട്ടാളി മക്കൾ കക്ഷി (പി.എം.കെ) എൻ.ഡി.എയിൽനിന്ന് പുറത്തുപോയി. പി.എം.കെ എല്ലായിടത്തും തനിച്ചു മത്സരിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.