ചെന്നൈ: ബി.ജെ.പിക്കെതിരെ വിശാല മുന്നണി രൂപവത്കരിക്കുന്നതിെൻറ ഭാഗമായി തെലുഗുദേശം പാർട്ടി പ്രസിഡൻറും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു വെള്ളിയാഴ്ച ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.
ആഴ്വാർപേട്ടയിലെ സ്റ്റാലിെൻറ വസതിയിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. എസ്. ദുരൈമുരുകൻ, കനിമൊഴി, ടി.ആർ.ബാലു, എ.വി. വേലു, എ. രാജ തുടങ്ങിയ നേതാക്കളും സന്നിഹിതരായിരുന്നു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ മതേതരസഖ്യം നിലനിർത്തേണ്ടതിെൻറ ആവശ്യകതയാണ് നായിഡു ഡി.എം.കെ നേതാക്കളുമായി ചർച്ച ചെയ്തത്.
തമിഴ്നാട്ടിലെ പ്രാദേശിക മതേതര കക്ഷികളെ ഒരുകുടക്കീഴിൽ അണിനിരത്താനും ധാരണയായി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, എൻ.സി.പി നേതാവ് ശരദ് പവാർ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ജെ.ഡി.എസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ തുടങ്ങിയ നേതാക്കളെയും നായിഡു സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.