നായയെ കാറിൽ കെട്ടിവലിച്ച് ക്രൂരത; ഡോക്ടർക്കെതിരെ പ്രതിഷേധം VIDEO

ജയ്പൂർ: കാറിൽ നായയെ കെട്ടിവലിച്ച് വണ്ടിയോടിച്ച ഡോക്ടർക്കെതിരെ പ്രതിഷേധം. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. നീളമുള്ള കയർ നായുടെ കഴുത്തിൽ കെട്ടി വലിച്ച് തിരക്കേറിയ റോഡിലൂടെയാണ് കാറോടിച്ചത്. സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുക്കുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

കാറിനെ പിന്തുടർന്ന യാത്രക്കാരനാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഒടുവിൽ ഒരു യാത്രക്കാരൻ കാറിന് മുന്നിൽ തന്‍റെ ബൈക്ക് നിർത്തി ക്രൂരത തടയുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് നായക്ക് വൈദ്യസഹായം ലഭ്യമാക്കി.

ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കാർ ഓടിച്ചുപോകുന്നയാൾ പ്രദേശത്തെ ഡോക്ടറാണെന്നാണ് വീഡിയോ പോസ്റ്റ് ചെയ്തവർ പറയുന്നത്.


രജനീഷ് ഗ്വാല എന്ന ഡോക്ടറാണ് ഇത് ചെയ്തതെന്ന് വീഡിയോ ട്വീറ്റ് ചെയ്ത് ഡോഗ് ഹോം ഫൗണ്ടേഷൻ പറഞ്ഞു. നായുടെ കാലിന് ഒടിവുണ്ടെന്നും ഫൗണ്ടേഷൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇയാൾക്ക് കർശന ശിക്ഷ നൽകണമെന്നും നെറ്റിസൺസ് ആവശ്യപ്പെടുന്നു. നിരവധി പേരാണ് ഡോക്ടർക്കെതിരെ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

Tags:    
News Summary - Dog chained to car and dragged in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.