പാചകവാതക വില വീണ്ടും കൂട്ടി

കൊച്ചി: ഒരുമാസത്തിനിടെ രണ്ടാമത്തെ വില വർധനയിലൂടെ ഗാർഹിക പാചകവാതക സിലിണ്ടറിന്​ കൊച്ചിയിൽ വില 1010 രൂപ. ഗാർഹിക സിലിണ്ടറിന് 3.50 രൂപയും വാണിജ്യ സിലിണ്ടറിന്​ ഏഴു രൂപയുമാണ്​ കൂട്ടിയത്​. ഇതോടെ സംസ്ഥാനത്ത്​ എല്ലായിടത്തും ഗാർഹിക സിലിണ്ടർ വില 1010 രൂപ കടന്നു. തിരുവനന്തപുരത്ത്​ 1012 രൂപ, കോഴിക്കോട്​ 1011.50 രൂപ എന്നിങ്ങനെയാണ്​ വില.

19 കിലോ വാണിജ്യ സിലിണ്ടറിന്‍റെ വില എറണാകുളത്ത്​ 2357.50 രൂപ, തിരുവനന്തപുരത്ത്​ 2376.50 രൂപ, കോഴിക്കോട്​ 2387 രൂപ എന്നിങ്ങനെയായി. മേയ്​ നാലിന്​ ഗാർഹിക സിലിണ്ടറിന്​ 50 രൂപ കൂട്ടിയിരുന്നു. വാണിജ്യ സിലിണ്ടറിന്​ മേയ്​ ഒന്നിന്​ 102.50 രൂപയും വർധിപ്പിച്ചു.

ഈവർഷം മൂന്നുതവണയായി ഗാർഹിക സിലിണ്ടർ വില 103.50 രൂപയാണ്​ കൂട്ടിയത്​. വാണിജ്യ സിലിണ്ടറിന്​ ഈവർഷം എട്ടുതവണയായി 375 രൂപയും കൂട്ടി.

Tags:    
News Summary - Domestic LPG prices hiked again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT