അനധികൃത പ്രവേശനം: മെഹുൽ ചോക്സിക്കെതിരായ കേസ് പിൻവലിച്ച് ഡൊമനിക്കൻ സർക്കാർ

ന്യൂഡൽഹി: വായ്പാത്തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സിക്കെതിരായ കേസ് പിൻവലിച്ച് കരീബിയൻ രാജ്യമാ‍യ ഡൊമിനിക്ക. ചോക്സിക്കെതിരായ കേസിലെ നിയമനടപടികൾ പിൻവലിക്കാനുള്ള തീരുമാനം പ്രോസിക്യൂഷൻ മജിസ്റ്ററേറ്റ് കോടതിയെ അറിയിക്കുകയായിരുന്നു.

2018 മുതൽ പൗരത്വം സ്വീകരിച്ച് ആന്‍റിഗ്വയിൽ കഴിയുകയായിരുന്ന ചോക്സിയെ കഴിഞ്ഞ വർഷം ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു. പിന്നീട് ഡൊമിനിക്കയിൽ പ്രത്യക്ഷപ്പെട്ട ചോക്സിക്കെതിരെ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് ഡൊമനിക്കൻ പൊലീസ് കേസ് എടുത്തു.

അതേസമയം, ഇന്ത്യക്കാരെന്നും ആന്‍റിഗ്വക്കാരെന്നും തോന്നിക്കുന്ന പൊലീസുകാർ ജോളി ഹാർബറിൽ നിന്നും തന്നെ ബോട്ടിൽ ഡൊമിനിക്കയിലേക്ക് തട്ടികൊണ്ടുപോവുകയായിരുന്നു എന്നാണ് ചോക്സിയുടെ വാദം. ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് ഡൊമനിക്കൻ ഹൈകോടതി നേരത്തെ ചോക്സിക്ക് ഇടക്കാല ജാമ്യം അനുവധിച്ചിരുന്നു.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയതിന് എൻഫോഴ്സ്മെന്‍റ് ഡയറക്റേറ്റും സി.ബി.ഐയും അന്വേഷിക്കുന്ന പ്രതിയാണ് മെഹുൽ ചോക്സി.

Tags:    
News Summary - Dominica withdraws illegal entry case against Mehul Choksi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.