ജനമദ്ധ്യത്തിൽ ബി.ജെ.പി എം.എൽ.എയുടെ ശകാരം: ​െഎ.പി.എസുകാരി പൊട്ടിക്കരഞ്ഞു

ഗോരഖ്പുര്‍: ഉത്തര്‍ പ്രദേശില്‍ പൊതുജന മദ്ധ്യത്തിൽ വെച്ച്​ ബി.ജെ.പി എം.എൽ.എ ശകാരിച്ചതിനെ തുടര്‍ന്ന് ഐ.പി.എസ് ഉദ്യോഗസ്ഥ പൊട്ടിക്കരഞ്ഞു. ഗോരഖ്പുര്‍ എം.എൽ. ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാളാണ്​ ഐ.പി.എസ് ഉദ്യോഗസ്ഥയായ ചാരു നിഗത്തെ പൊതുയിടത്തിൽവെച്ച്​ ശകാരിച്ചത്​. ജനങ്ങളുടെയും മറ്റ്​ ജനപ്രതിനിധികളുടെയും മുന്നിൽ വെച്ചായിരുന്നു ശകാരം. ഞായറാഴ്​ച വൈകിട്ടാണ്​ സംഭവം. കോയിൽവാ ​ഗ്രാമത്തിൽ വ്യാജമദ്യ വില്‍പനക്ക്​ പൊലീസ് കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ച് ഒരു സംഘം സ്ത്രീകള്‍ റോഡ് ഉപരോധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രതിഷേധത്തിനിടെ സ്ഥലത്തുണ്ടായിരുന്ന പൊലീസും സ്ത്രീകളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്ത്രീകളുടെ ഭാഗത്തു നിന്ന് കല്ലേറുണ്ടായി എന്നാരോപിച്ച് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍  സ്ത്രീകള്‍ക്ക് പരിക്കേറ്റു.

സംഭവത്തെ തുടർന്ന്​ സ്ഥലത്തെത്തിയ എം.എല്‍.എ ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥയായ ചാരു നിഗമിനോട് തട്ടിക്കയറുകയായുരുന്നു. " ഞാൻ നിങ്ങളോടല്ല സംസാരിക്കുന്നത്​. നിങ്ങള്‍ ഒന്നും പറയേണ്ടതില്ല. മിണ്ടാതിരിക്കണം. നിങ്ങള്‍ നിങ്ങളുടെ പരിധി ലംഘിക്കരുത്." ചരുവിന്​ നേരെ വിരൽ ചൂണ്ടി എം.എൽ.എ രുക്ഷമായി സംസാരിക്കുകയായിരുന്നു. എന്നാല്‍ താനാണ് ചുമതലയുള്ള ഉദ്യോഗസ്ഥയെന്നും എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്നും ചാരു നിഗം മറുപടി നല്‍കി.

എം.എല്‍എയുടെ ശകാരം രൂക്ഷമായതോടെ സങ്കടം സഹിക്കാനാകാതെ ചാരു നിഗം കരയുകയും തൂവാലകൊണ്ട്​ കണ്ണീരൊപ്പുകയുമായിരുന്നു. എം.എൽ.എ തട്ടികയറുന്നതുമായ ദ്യശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. എന്നാല്‍ താന്‍ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും  സമാധാനപരമായി സമരത്തിൽ സംഘർഷമുണ്ടാക്കിയതിനാണ്​ പ്രതികരിച്ചതെന്നും എം.എൽ.എ പറഞ്ഞു.

സമരം ചെയ്ത സ്ത്രീകളെ ഉദ്യോഗസ്ഥ ബലംപ്രയോഗിച്ച് നീക്കം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ്​ സ്ത്രീകളെ അടിക്കുകയും വയോധികനെ വലിച്ചിഴക്കുകയും ചെയ്തു. ഇത് അംഗീകരിക്കാനാകില്ലെന്നും എം.എൽ.എ പറഞ്ഞു. 2013 ബാച്ച്​ എ.പി.എസ്​ ഉദ്യോഗസ്ഥയാണ്​ ചാരു നിഗം.

Tags:    
News Summary - 'Don't Cross Limits' Shouts BJP Lawmaker, Reducing Woman IPS Officer To Tears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.