ഹൗറ: വീരമൃത്യു വരിച്ച ജവാന്മാരുടെ പേരിൽ രാഷ്ട്രീയം കളിക്കുന്ന പ്രധാനമന്ത്രി നരേ ന്ദ്ര മോദിയെ പാർലമെൻറ് കാണിക്കാതെ തൂത്തെറിയണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മ മത ബാനർജി. ഹൗറയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മമത.
പ്രതിപക്ഷകക്ഷികളെ ദേശവിരുദ്ധരാക്കി ചിത്രീകരിക്കുന്ന ബി.ജെ.പിക്കെതിരെ അവർ ആഞ്ഞടിച്ചു. കരിമ്പട്ടികയിൽ ഇടംപിടിച്ച മോദിെയയും ബി.ജെ.പി സർക്കാറിനെയും തുരത്തണം. മോദിക്കും അമിത് ഷാക്കും ബി.ജെ.പിക്കും വിലാസം നഷ്ടപ്പെടുന്ന വിധത്തിൽ ജനം തിരിച്ചടി നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.
അഞ്ചാണ്ട് വിരലനക്കാതിരുന്ന പ്രധാനമന്ത്രിക്ക് മിസൈലുകളും ബോംബുകളും ജവാന്മാരുടെ മൃതദേഹങ്ങളും കാണിക്കേണ്ട ഗതികേടിലാണ്. നാണം തോന്നുന്നില്ലേ? എന്തുകൊണ്ടാണ് പുൽവാമ ആക്രമണം നടന്നത്? എങ്ങനെയാണ് ഇത്രയധികം ജവാന്മാർ കൊല്ലപ്പെട്ടത്? എന്തിനാണ് നമ്മുടെ ജവാന്മാരുടെ മൃതദേഹം വെച്ച് രാഷ്ട്രീയം കളിച്ചത്? ആക്രമണത്തെ കുറിച്ച് ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും എന്തുകൊണ്ട് ജവാന്മാരുടെ ജീവൻ രക്ഷിക്കാനുള്ള നടപടി സ്വീകരിച്ചില്ല? ഇതിനാരാണ് ഉത്തരവാദി? -മമത ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.