ന്യൂഡൽഹി: ഗോരഖ്പൂർ ശിശുഹത്യയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആേരാപണങ്ങളിൽ നിെന്നല്ലാം ഡോ.കഫീൽ ഖാനെ കുറ്റ വിമുക്തനാക്കി ക്ലീൻ ചിറ്റ് നൽകിയ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് പറുത്തുവന്നതിന് പിറകെ ഉത്തർപ് രദേശിലെ േയാഗി സർക്കാർ രണ്ടാമതും അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ബഹ്റൈചിൽ കഴിഞ്ഞ വർഷം മസ്തി ഷ്ക ജ്വരം ബാധിച്ച് 68 കുട്ടികൾ മരിച്ച ആശുപത്രിയിൽ അനുമതിയില്ലാതെ പോയതും സോഷ്യൽ മീഡിയയിൽ സർക്കാറിനെതിരെ വിമർശനം നടത്തിയതുമാണ് പുതിയ സസ്പെൻഷന് കാരണമായി പറഞ്ഞിരിക്കുന്നത്.
അനുകുലമായ അന്വേഷണ റിപ്പോർട്ട് വന്ന ശേഷവും കഫീൽ ഖാനെതിരായ ഒന്നാമത്തെ സസ്പെൻഷൻ പിൻവലിക്കാൻ യോഗി സർക്കാർ തയാറാകാതിരുന്നത് മാധ്യമങ്ങൾ ചർച്ചയാക്കിയതിനിടയിലാണ് പുതിയ സസ്പെൻഷൻ. തനിക്കെതിരായ വേട്ട തുടരുമെന്നാണ് ഇത് തെളിയിക്കുന്നതെന്നും ജീവന് പോലും ഭീഷണിയാണെന്നും കഫീൽ ഖാൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഒന്നാമത്തെ സസ്പെൻഷൻ തന്നെ അന്യായമാണെന്ന് റിപ്പോർട്ട് ലഭിച്ചിട്ടും അത് നിലിനിൽക്കുകയാണ്.
യോഗി സർക്കാറിൽ നിന്ന് തനിക്ക് ക്ലീൻ ചിറ്റ് ലഭിച്ചത് കൊണ്ട് നീതിക്കായുള്ള പോരാട്ടം അവസാനിപ്പിക്കാനാവില്ലെന്നും ഗോരഖ്പൂരിൽ മരിച്ച മുഴുവൻ കുഞ്ഞുങ്ങൾക്കും നീതി ലഭിക്കണമെന്നും കഫീൽ ഖാൻ തുടർന്നു. ഗോരഖ്പൂരിൽ മരിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾക്ക് നഷ്ടപരിഹാരം നൽകുകയും അവരുടെ ജീവൻ നഷ്ടപ്പെടാൻ കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.