ന്യൂഡൽഹി: അലീഗഢിെൻറ പൗരത്വ സമരത്തിെൻറ പേരിൽ ഉത്തർപ്രദേശിലെ യോഗി സർക്കാർ ജയിലിലടച്ച ഡോ. കഫീൽഖാെൻറ അമ ്മാവനെ സ്വന്തം വീടിന് മുന്നിൽ വെടിവെച്ചുകൊന്നു. 55കാരനായ നുസ്റതുല്ലാ വാർസിയെയാണ് ഗോരഖ്പൂർ രാജ്ഘട്ടിലെ വീടിനുമുന്നിൽ അക്രമികൾ വെടിവെച്ചു കൊന്നത്. ശനിയാഴ്ച രാത്രി 10.45ന് നടന്ന സംഭവത്തിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു.
പണമിടപാടും സ്വത്തുതർക്കവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കുടുംബം നൽകിയ പരാതിയിൽ ഇമാമുദ്ദീൻ, അനിൽ സോങ്കറ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും െപാലീസ് കൂട്ടിച്ചേർത്തു.
ഗോരഖ്പൂർ മെഡിക്കൽ കോളജിൽ യോഗി സർക്കാറിെൻറ വീഴ്ചമൂലം ഒാക്സിജൻ കിട്ടാതെ കുഞ്ഞുങ്ങളുടെ കൂട്ടമരണം നടന്നപ്പോൾ സ്വന്തം ചെലവിൽ കുഞ്ഞുങ്ങളെ രക്ഷിച്ചതാണ് ശിശുരോഗ വിദഗ്ധനായിരുന്ന കഫീൽഖാന് വിനയായത്. സംഭവം മാധ്യമങ്ങളറിഞ്ഞതിനുള്ള വൈരാഗ്യം തീർക്കാൻ കഫീലിനെ വേട്ടയാടിത്തുടങ്ങിയ യോഗി സർക്കാർ കുഞ്ഞുങ്ങളുടെ മരണത്തിന് കുറ്റം ചുമത്തിയെങ്കിലും അന്വേഷണത്തിൽ കുറ്റമുക്തനായി.
അതിനുശേഷം അലീഗഢ് മുസ്ലിം സർവകലാശാലയിൽ പൗരത്വ സമരത്തിൽ സ്വരാജ് അഭിയാൻ നേതാവ് യോേഗന്ദ്ര യാദവിനൊപ്പം പ്രസംഗിച്ചതിനാണ് ഗുരുതര കുറ്റങ്ങൾ ചുമത്തി നിരപരാധിയായ കഫീലിെന ജയിലിലടച്ചത്. കഫീൽഖാെൻറ സഹോദരനു നേരെ മുമ്പ് വധശ്രമം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.