ന്യൂഡൽഹി: ജൂലൈ എട്ടിന് നടന്ന യു.ജി.സി നെറ്റ് പരീക്ഷയിലും ഡ്രസ് കോഡ് വിവാദം. പരീക്ഷയിൽ പെങ്കടുക്കാൻ ജംസ്യൂട്ട് ധരിച്ചെത്തിയ പരീക്ഷാർഥിയോട് ഇൻവിജിലേറ്റർമാർ മോശമായി പെരുമാറി എന്നാണ് പരാതി. ഡൽഹി സിലുഗിരിയിലെ പബ്ലിക് സ്കൂളിലാണ് സംഭവം.
ഡൽഹി സർവകലാശാല വിദ്യാർഥിയായ തൃണ സെൻഗുപ്തക്കാണ് മോശം അനുഭവം നേരിടേണ്ടി വന്നത്. തെൻറ വസ്ത്രങ്ങൾ മോശമാണെന്നും വീട്ടിലേക്ക് തിരിച്ചു പോകണെമന്നും സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതായി തൃണ പറഞ്ഞു. എല്ലാ പരീക്ഷകൾക്കും താൻ ജംസ്യൂട്ടാണ് ധരിക്കാറ്. അത് തനിക്ക് ആത്മവിശ്വാസം നൽകും. നെറ്റ് പരീക്ഷക്ക് പ്രത്യേക ഡ്രസ് കോഡ് പറഞ്ഞിരുന്നില്ല. ഇലക്ട്രോണിക് ഉപകരണങ്ങളും വാച്ചുകളും മാത്രമാണ് നിരോധിച്ചിരുന്നത്. എന്നാൽ വാച്ചു ധരിച്ച പല കുട്ടികളെയും പരീക്ഷക്കിരുത്തിയതായും തൃണ ആരോപിക്കുന്നു.
പരീക്ഷാ അധികൃതരോട് തർക്കിെച്ചങ്കിലും കാര്യമില്ലെന്ന് മനസിലായതോടെ വീട്ടിൽ പോയി സാൽവാർ കമ്മീസ് ധരിച്ച് വരികയായിരുന്നു. അധികൃതർ തന്നെ അപമാനിച്ചുവെന്നു പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാൻ സാധിച്ചില്ലെന്നും തൃണ വ്യക്തമാക്കി.
ഡ്രസ് കോഡ് സംബന്ധിച്ച നിർദേശങ്ങളൊന്നും ആർക്കും നൽകിയിട്ടില്ലെന്ന് യു.ജി.സി നെറ്റ് പരീക്ഷയുടെ സൂപ്രണ്ടായ സ്കൂൾ ൈവസ് പ്രിൻസിപ്പൽ പറഞ്ഞു. വിദ്യാർഥിയുടെ ഫേസ് ബുക്ക് പോസ്റ്റ് സഹപ്രവർത്തക പങ്കുവെച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. വിഷയത്തിൽ അന്വേഷണം നടത്തുമെന്നും വൈസ് പ്രിൻസിപ്പൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.