പട്ന: വിവാഹ ദിവസം പന്തലിലെത്താൻ മറന്ന് വരൻ. ബിഹാറിലെ ഭഗൽപൂരിലെ സുൽത്താൻ ഗഞ്ച് ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ചയായിരുന്നു വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങിയ വരൻ വിവാഹവേദിയിൽ എത്തിയില്ല.
വധുവും ബന്ധുക്കളും വരനെ കുറേ നേരം കാത്തിരുന്നെങ്കിലും കാണാതായതോടെ വീട്ടിലേക്ക് മടങ്ങി. പിന്നീട് ചൊവ്വാഴ്ചയാണ് വരൻ വധുവിന്റെ വീട്ടിലെത്തിയത്. എന്നാൽ, വിവാഹത്തിൽ നിന്ന് പെൺകുട്ടി പിന്മാറി. ഉത്തരവാദിത്തമില്ലാത്തൊരാളെ വിവാഹം കഴിക്കാൻ സമ്മതമല്ലെന്ന് പെൺകുട്ടി പറഞ്ഞു.
അതേസമയം, വിവാഹത്തിനായി ചെലവായ തുക തിരികെ നൽകണമെന്ന് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇതിന് തയാറാകാതെ വന്നതോടെ വരന്റെ ബന്ധുക്കളെ വധുവിന്റെ കുടുംബം തടവിലാക്കുകയും ചെയ്തു. ഒടുവിൽ പൊലീസെത്തിയാണ് ഇരു കുടുംബങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കുകയും രംഗം ശാന്തമാക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.