ന്യൂഡൽഹി: മുസ്ലീം ലീഗ് ദേശീയാധ്യക്ഷനും എം.പിയുമായിരുന്ന ഇ. അഹമ്മദിെൻറ മൃതദേഹം ഡൽഹിയിലെ അദ്ദേഹത്തിെൻറ ഒൗദ്യോഗിക വസതിയായ തീൻമൂർത്തി മാർഗിൽ പൊതു ദർശനത്തിന് വെക്കും. രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 വരെയാണ് പൊതു ദർശനം. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെല്ലാം അവിടെ എത്തി ആദരാഞ്ലി അർപ്പിക്കും. പിന്നീട് രണ്ടുമണിയോടെ വിമാനമാർഗം കോഴിക്കോെട്ടക്ക് തിരിക്കും.
വിമാനത്താവളത്തിന് സമീപമുള്ള ഹജ് ഹൗസിൽ ഒരു മണിക്കൂേറാളം പൊതുദർശനത്തിന് വെക്കും. അവിടെ പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിച്ചശേഷം ലീഗ് ഹൗസിലേക്ക് കൊണ്ടുപോകും. ആദരാഞ്ജലികൾ അർപ്പിക്കാൻ അവിടെയും ഒരു മണിക്കൂറോളം സമയം നൽകും. ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോകും. നാളെ കണ്ണൂരിലാണ് ഖബറടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.