മേഘാലയയിൽ 4.7 തീവ്രതയിൽ  ഭൂചലനം

ഷി​ല്ലോങ്​: വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ ഭൂചലനം. റിക്​ടർ സ്​കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്​ തിങ്കളാഴ്​ച രാവിലെ ഒമ്പതുമണിയോടെ അനുഭവപ്പെട്ടത്​.  രാവിലെ എട്ടുമണിയോടെ ഏതാനും സെക്കൻറുകൾ നീണ്ട ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടർന്ന്​ ഒമ്പതുമണിയോടെ തീവ്രതയേറിയ ചലനം ഉണ്ടാവുകയായിരുന്നു.ഭൂചലനത്തിൽ ആളപായമോ നാശനഷ്​ടങ്ങളോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. 

ഇൗസ്​റ്റ്​ ഗാരോ ഹിൽ ജില്ലയിലെ മല​മ്പ്രദേശത്ത്​ 60 കിലോ മീറ്റർ ആഴത്തിലാണ്​ ഭൂചലനത്തി​​െൻറ പ്രഭവകേന്ദ്രമെന്ന്​ റീജണൽ സീസ്​മോളജിക്കൽ സ​െൻറർ അധികൃതർ അറിയിച്ചു. 
ഭൂചലന സാധ്യതാ മേഖലയിൽ  പെടുന്ന സംസ്ഥാനമാണ്​ മേഘാലയ.

Tags:    
News Summary - Earthquake of 4.7 magnitude hits Meghalaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.