ജമ്മു കശ്​മീരിൽ 4.5 തീവ്രതയിൽ ഭൂചലനം

ശ്രീനഗർ: ജമ്മു കശ്​മീരിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ശനിയാഴ്​ച ഉച്ചക്ക്​ 12.2 നാണ്​ ഭൂചലനമുണ്ടായത്​. കുപ്​വാരയിൽ നിന്നും 15 കിലോമീറ്റർ അകലെയാണ്​​ പ്രകമ്പനമുണ്ടായത്​​. ഭൂമിക്കടിയിൽ പത്തു കിലോമീറ്റർ ആഴത്തിലാണ്​ പ്രഭവകേന്ദ്രമെന്ന്​ സീസ്​മോളജിക്കൽ സെൻറർ അറിയിച്ചു.

രാവിലെ 11ന്​ ചെമ്രിയിൽ നിന്നും 54 കിലോമീറ്റർ അകലെ റിക്​ടർ സ്​കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ​ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടർ ചലനമെന്നോണം 12 മണിക്ക്​ വീണ്ടും പ്രകമ്പനമുണ്ടായി.

കഴിഞ്ഞ ദിവസം ലഡാക്കിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.സെപ്​റ്റംബർ 22 ന്​ ശ്രീനഗറിലും ഖാപ്​ലുവിലും ഭൂചലനം അനുഭവപ്പെട്ടതായി സീസ്​മോളജി സെൻറർ റിപ്പോർട്ട്​ ചെയ്​തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.